കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ട്രാന്‍സ്‌ഫോര്‍മറിന് അഗ്നിബാധ
Mar 21, 2012, 13:30 IST
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ട്രാന്‍സ്‌ഫോര്‍മറിന് അഗ്നിബാധ. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് സംഭവം. ട്രാന്‍സ്‌ഫോര്‍മറിലുള്ള ഓയില്‍ ചോര്‍ന്നതാണ് തീ പിടിത്തത്തിന് കാരണമായത്.
നിരവധി കടകളും ഓട്ടോറിക്ഷകളും പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാരും കാഞ്ഞങ്ങാട് ടൗണിലേക്കെത്തുന്നത് ഈ വഴിയാണ്. ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഉടന്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടകരമായ നിലയിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. ദ്രവിച്ച മരത്തൂണിന്‍ മേലാണ് ഇത് സ്ഥിതിചെയ്യുന്നത്. രണ്ട് മരങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശ വാസികള്‍ പലതവണ കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ഇത് മാറ്റാനുള്ള നടപടി കൈക്കൊണ്ടില്ല.
ട്രാന്‍സ്‌ഫോര്‍മറിന് സമീപം സ്ഥാപിച്ച ബോക്‌സ് തുറന്ന നിലയിലാണ്. റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കും ഇത് ഭീഷണിയുയര്‍ത്തുന്നുണ്ട്. മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണാല്‍ തന്നെ വന്‍ ദുരന്തം സംഭവിക്കും. അധികൃതര്‍ അനാസ്ഥ അവസാനിപ്പിച്ച് അപകട സാധ്യത ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് പൊതുവായ ആവശ്യം.
Keywords: fire, Transformer, Kanhangad, Kasaragod