കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയില്‍ അനാദിക്കട കത്തിനശിച്ചു
Feb 23, 2015, 12:51 IST
ചിത്താരി: (www.kasargodvartha.com 23/02/2015) സൗത്ത് ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ജമാഅത്ത് കമ്മിറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അനാദിക്കട കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് സംഭവം. സൗത്ത് ചിത്താരിയിലെ സി.എം. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിയത്.
വഴിയാത്രക്കാരനായ ഒരാളാണ് തീപടരുന്നത്‌കൊണ്ട് നാട്ടുകാരേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണക്കുമ്പോഴേക്കും ഭാഗീകമായി കത്തിശിച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വഴിയാത്രക്കാരനായ ഒരാളാണ് തീപടരുന്നത്‌കൊണ്ട് നാട്ടുകാരേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണക്കുമ്പോഴേക്കും ഭാഗീകമായി കത്തിശിച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords : Chithari, Kanhangad, Shop, Fire, Burnt, Kasaragod, Kerala, Fire in grocery shop.