പെരിയ കേന്ദ്രസര്‍വകലാശാല കാമ്പസില്‍ വന്‍ തീപിടിത്തം
Feb 8, 2015, 20:12 IST
പെരിയ: (www.kasargodvartha.com 08/02/2015) പെരിയ കേന്ദ്രസര്‍വകലാശാല കാമ്പസില്‍ ഉണ്ടായ തീപിടിത്തത്തില്‍ 30 ഏക്കര്‍ സ്ഥലത്തെ കശുമാവുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് മെയിന്‍ ബ്ലോക്കിന് സമീപത്ത് തീപിടിത്തമുണ്ടായത്.
കാഞ്ഞങ്ങാട്, കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി 7.30 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ്, ഫയര്‍മാന്‍മാരായ ബാബുരാജന്‍, സന്തോഷ്‌കുമാര്‍, വിനീത്, ഹോംഗാര്‍ഡുമാരായ ശ്രീധരന്‍, നാരായണന്‍, ഡ്രൈവര്‍ ശ്രീകുമാര്‍ എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 100 ഓളം കശുമാവുകളാണ് കത്തിനശിച്ചത്.
കാഞ്ഞങ്ങാട്, കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി 7.30 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ്, ഫയര്‍മാന്‍മാരായ ബാബുരാജന്‍, സന്തോഷ്‌കുമാര്‍, വിനീത്, ഹോംഗാര്‍ഡുമാരായ ശ്രീധരന്‍, നാരായണന്‍, ഡ്രൈവര്‍ ശ്രീകുമാര്‍ എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്.
Keywords : Kasaragod, Kerala, Periya, Fire, Kanhangad, Fire force, Central University Campus.