കാശുമാവിന്‍ തോട്ടത്തിലെ അഗ്നിബാധ; നഷ്ടം 42 ലക്ഷം രൂപ
Mar 10, 2012, 10:00 IST
രാജപുരം: പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ പൈനിക്കര ഡിവിഷനിലെ കശുമാവിന്‍ തോട്ടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ സമീപത്തെ സ്വകാര്യ വ്യക്തികള്‍ക്കുമുണ്ടായ നഷ്ടം അധികൃതര്‍ വിലയിരുത്തി. മൊത്തം 42 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
രാജപുരം പോലീസ് സ്‌റ്റേഷനില്‍ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം നടന്നത്. പോലീസ് നഷ്ടം വിലയിരുത്താന്‍ കള്ളാര്‍ കൃഷി ഓഫീസറുടെ ചുമതലയുള്ള കോടോം ബേളൂര്‍ കൃഷി ഓഫീസിനെയാണ് ഏല്പിച്ചത്.
മൂന്നു വര്‍ഷം പ്രായമുള്ള കോര്‍പ്പറേഷന്റെ 4624 കശുമാവിന്‍തൈകള്‍ നശിച്ച ഇനത്തില്‍ 13,86,000 രൂപയും സ്വകാര്യ വ്യക്തികളുടെ 1420 ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങളും 250 ടാപ്പ് ചെയ്യാത്ത മരങ്ങളുടെയും നഷ്ടമായി 28.40 ലക്ഷം രൂപയും കണക്കാക്കി. തീ പിടിത്തത്തില്‍ കത്തിനശിച്ച സ്വകാര്യവ്യക്തിയുടെ 230 തേക്കിന്‍ തൈകളുടെയും കോര്‍പ്പറേഷന്‍ തോട്ടത്തിലെ ഭാഗികമായി കത്തിനശിച്ച കാട്ടുമരങ്ങളുടെയും നഷ്ടം വിലയിരുത്തിയിട്ടില്ല.

Keywords: kasaragod, Kanhangad, fire, Rajapuram,