ബദാംമരങ്ങള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍
May 17, 2012, 16:27 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ജീപ്പ് സ്റ്റാന്‍ഡില്‍ നട്ടുവളര്‍ത്തിയ രണ്ട് ബദാംമരങ്ങള്‍ തീവെച്ച് നശിപ്പിച്ചു. നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ജീപ്പ് സ്റ്റാന്‍ഡില്‍ രണ്ട് വര്‍ഷംമുമ്പ് വെച്ച് പിടിപ്പിച്ച ബദാം മരങ്ങളാണ് വ്യാഴാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചത്.
ബദാം മരങ്ങള്‍ക്ക് സമീപത്ത് ജീപ്പ് ഡ്രൈവര്‍ മാര്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും കത്തിനശിച്ചിട്ടുണ്ട്. ബദാംമരങ്ങള്‍ നശിപ്പിച്ച നടപടി ജീപ്പ് ഡ്രൈവര്‍മാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ തീവെച്ചും വിഷംകുത്തിവെച്ചും നശിപ്പിക്കുന്ന പ്രവണതകള്‍ വ്യാപകമാവുകയാണ്. ഇത്തരം സംഭവങ്ങളില്‍ പരിസ്ഥിതി സംഘടനകള്‍ക്ക് ക്രിയാത്മകമായി പ്രതികരിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
Keywords: Kanhangad, Fire, Kasaragod