city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആള്‍മാറാട്ട കേസ്; വീട്ടമ്മയുടെ വിരലടയാളം ശേഖരിക്കും

ആള്‍മാറാട്ട കേസ്; വീട്ടമ്മയുടെ വിരലടയാളം ശേഖരിക്കും
കാഞ്ഞങ്ങാട്: നീലേശ്വരത്തെ ആള്‍മാറാട്ട കേസില്‍ മുഖ്യ പ്രതിയായ വീട്ടമ്മയുടെ വിരലടയാളം ശേഖരിക്കും. ഇതിന്റെ 'ഭാഗമായി മെയ് 9ന് കോടതിയില്‍ ഹാജരാകാന്‍ കേസിലെ മുഖ്യ പ്രതിയായ നീലേശ്വരം കറുത്ത ഗേറ്റിലെ ജാനകിക്ക് (53) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി നോട്ടീസ് നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥരുടെയും മജിസ്‌ട്രേട്ടിന്റെയും സാന്നിധ്യത്തിലായിരിക്കും ജാനകിയുടെ വിരലടയാളം ശേഖരിക്കുക. തട്ടാച്ചേരിയിലെ എ വി ജാനകിക്ക് കരിന്തളം വില്ലേജില്‍ പതിച്ച് കിട്ടിയ 80 സെന്റ് സ്ഥലം ജാനകി അറിയാതെ കറുത്ത ഗേറ്റിലെ ജാനകിയും മകന്‍ ധനേഷും സ്വത്ത് ബ്രോക്കര്‍ കുഞ്ഞിക്കണ്ണനും ആള്‍മാറാട്ടത്തിലൂടെയും വ്യാജരേഖകള്‍ ഉണ്ടാക്കിയും ചായ്യോത്തെ ഫാത്തിമയ്ക്കും അസൈനാറിനും വില്‍പ്പന നടത്തിയെന്നാണ് കേസ്. 73 കാരിയായ തട്ടാച്ചേരിയിലെ ജാനകിയാണെന്ന വ്യാജേന കറുത്ത ഗേറ്റിലെ ജാനകി സ്വത്തിന്റെ ആധാരത്തില്‍ ചുണ്ടൊപ്പ് പതിപ്പിക്കുകയായിരുന്നു. ആള്‍മാറാട്ടം നടത്താന്‍ ജാനകിയെ മകന്‍ ധനേഷും ബ്രോക്കര്‍ കുഞ്ഞിക്കണ്ണനുമാണ് സഹായങ്ങള്‍ നല്‍കിയത്. ഇതു സംബന്ധിച്ച് നീലേശ്വരം പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ആധാരമെഴുത്തുകാരനും ജാനകിയുള്‍പ്പെടെയുള്ളവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായി വ്യക്തമായി. ഇതെ തുടര്‍ന്ന് നീലേശ്വരത്തെ ആധാരമെഴുത്തുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നീലേശ്വരത്തെ അന്നത്തെ സബ് രജിസ്ട്രാര്‍ ആള്‍മാറാട്ടത്തിന് ഒത്താശ നല്‍കിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ആര്‍ എസ് നമ്പര്‍ 133/ എ 36ല്‍ പ്പെട്ട 90 സെന്റ് സ്ഥലമാണ് തട്ടച്ചേരിയിലെ ജാനകിക്ക് പതിച്ചു കിട്ടിയിരുന്നത്. ഈ സ്വത്തിന് മറ്റ് അവകാശികളില്ലാത്തതിനാല്‍ തന്റെ മരണ ശേഷം സ്വത്ത് സഹോദരന്‍ രാഘവന് ലഭിക്കാത്ത വിധത്തില്‍ ജാനകി ഒസ്യത്ത് എഴുതി വെക്കുകയായിരുന്നു. ജാനകി പരവനടുക്കത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്നതിനാല്‍ സ്വത്തിന്റെ കാര്യത്തെക്കുറിച്ച് ജാനകി സഹോദരന്‍ രാഘവനെ അറിയിച്ചു. ഇതെതുടര്‍ന്ന് രാഘവന്‍ രജിസ്ട്രാര്‍ ഓഫീസിലെത്തി സ്വത്തിന്റെ വിവരങ്ങള്‍ തരിക്കിയപ്പോഴാണ് ഈ സ്വത്ത് നീലേശ്വരം കറുത്ത ഗേറ്റിനടുത്ത് താമസിക്കുന്ന കുടുങ്ങന്റെ 'ഭാര്യ എ വി ജാനകി വില്‍പ്പന നടത്തിയതായി വ്യക്തമായത്. ആള്‍മാറാട്ടത്തിലൂടെ കറുത്ത ഗേറ്റിലെ ജാനകി മറ്റുള്ളവരുടെ സഹായത്തോടെ സ്വത്ത് വില്‍പ്പന നടത്തി വന്‍ തുക തട്ടുകയായിരുന്നു. അതേ സമയം സ്വത്ത് വിറ്റ് കിട്ടിയ പണം കറുത്ത ഗേറ്റിലെ ജാനകിയുടെ മകന്‍ ധൂര്‍ത്തടിച്ചതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സ്വത്തിന്റെ ആധാരത്തില്‍ പ്രതിയായ ജാനകിയുടെ ചുണ്ടൊപ്പ് ജാനകിയുടേത് തന്നെയാണോ എന്ന് ഉറപ്പ് വരുത്താനാണ് കോടതിയില്‍ വിരലടയാളം ശേഖരിക്കുന്നത്.

Keywords: Kasaragod, Kanhangad, Finger Print, House wife.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia