സര്‍ക്കാര്‍ വനത്തില്‍ നിന്നും തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ സംഘത്തിന് 10,000 വീതം പിഴ
Jul 15, 2015, 10:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/07/2015) സര്‍ക്കാര്‍ വനത്തില്‍ നിന്നും അനധികൃതമായി തേക്ക് മരങ്ങള്‍ മുറിച്ചടുത്ത് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുപോയ കേസിലെ മൂന്നുപ്രതികളെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. കുന്നുംകൈ സ്വദേശികളായ എം.കെ. മൊയ്തു (54), ഷാജി ജോസഫ് (31), ഭീമനടി കാലിക്കടവിലെ വില്‍സന്‍ സാമുവല്‍ (38) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012ലാണ് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന തേക്ക് മരത്തടികള്‍ വനംവകുപ്പധികൃതര്‍ പിടികൂടിയത്. റെയ്ഞ്ച് ഓഫീസര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് മരത്തടികള്‍ പിടിച്ചെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Kerala, Tree, Fine for cutting and smuggling teak wood.
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: