മണല്‍ ക്ഷാമത്തിന് പരിഹാരം കാണണം: യു.ഡി.എഫ്
Jul 19, 2012, 12:56 IST
കാഞ്ഞങ്ങാട്: ജില്ലയില്‍ അനുഭവപ്പെടുന്ന കടുത്ത മണല്‍ ക്ഷാമത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ്. കണ്‍വീനര്‍ സി. മുഹമ്മദ്കുഞ്ഞി മുഖ്യമന്ത്രിക്ക് അയച്ച ഫാക്സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മണല്‍ കിട്ടാത്തതിനാല്‍ നിര്‍മ്മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും സാധാരണക്കാരായ ആളുകള്‍ക്ക് സ്വന്തമായ ഒരു ഭവനം പോലും സ്വപ്നം കാണാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യമാണ് ജില്ലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Kanhangad, Kasaragod, Sand, Demand, UDF, C. Muhammed Kunhi