city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉല്‍സവ ആനകള്‍ക്ക് ഇടച്ചങ്ങലയും, മെയ് ചങ്ങലയും; ഇടഞ്ഞാല്‍ ഉത്തരവാദിത്വം കലക്ടര്‍ക്ക്

ഉല്‍സവ ആനകള്‍ക്ക് ഇടച്ചങ്ങലയും, മെയ് ചങ്ങലയും; ഇടഞ്ഞാല്‍ ഉത്തരവാദിത്വം കലക്ടര്‍ക്ക്
കാഞ്ഞങ്ങാട്: ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കുമെത്തുന്ന നാട്ടാനകളെ കൂച്ചുവിലങ്ങിടാന്‍ ഒട്ടേറെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാരെ പൂര്‍ണ്ണ ഉത്തരവാദികളാക്കി പുറത്തിറങ്ങിയ ഉത്തരവില്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് കാലില്‍ ഇടച്ചങ്ങലയും, മെയ് ചങ്ങലയും, മുട്ടുചങ്ങലയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ആനകളെ പങ്കെടുപ്പിച്ചുള്ള ഉത്സവങ്ങളും പൊതുപരിപാടികളും നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ഫോറസ്റ്റ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് അംഗം ആന ഉടമ സംഘടന പ്രതിനിധി ആന തൊഴിലാളി സംഘടന പ്രതിനിധി, ഉള്‍പ്പെട്ട കമ്മിറ്റിയും പുതിയ ശുപാര്‍ശയില്‍ ഉണ്ട്.
അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതരോ ആയ ആനകളെ എഴുന്നള്ളിച്ചാല്‍ നടപടിയുണ്ടാകും. ടാര്‍ റോഡില്‍ പൊരി വെയിലത്ത് ആന സവാരിയും, ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കലും, കുട്ടിയാനകളെ ഉല്‍സവങ്ങളില്‍ പങ്കെടുപ്പിക്കലും പുതിയ ഉത്തരവില്‍ നിരോധിച്ചിട്ടുണ്ട്.
മദ്യപിക്കുന്ന പാപ്പാന്‍മാരെ പിടികൂടാനും, ആനയെ ഉപദ്രവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനും പ്രത്യേക തീരുമാനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാഹനത്തില്‍ കയറ്റി അയല്‍ സംസ്ഥാനത്തേക്ക് ആനകളെ കൊണ്ടുപോകണമെങ്കില്‍ 15 ദിവസം മുമ്പ് ഫോറസ്റ്റ് ഓഫീസറില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങണം. വെറ്റിനറി ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആനക്ക് മരുന്നുകള്‍ വാങ്ങുന്നതും നല്‍കുന്നതും നിരോധിച്ചു
ആന ഇടഞ്ഞുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട കാലയളവില്‍ പ്രാബല്ല്യമുള്ള ഇന്‍ഷുര്‍ പരിരക്ഷകള്‍ ഉറപ്പുവരുത്തേണ്ടത് ആന ഉടമകളുടെയും ഉല്‍സവ കമ്മിറ്റികളുടെയും ബാധ്യതയാക്കി.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാതൃകയില്‍ ആനകളെ ഇന്‍ഷുര്‍ ചെയ്യാനാണ് നിര്‍ദ്ദേ ശം. നാട്ടാനകളുടെ കൊമ്പുകള്‍ മുറിക്കുമ്പോള്‍ പരിപാലന നിയമം റൂള്‍ 11 പ്രകാരമു ള്ള എല്ലാ കാര്യങ്ങളും പാലിക്കുവാനും, അനുമതി ലഭിച്ചാല്‍ 60 ദിവസത്തിനകം കൊമ്പുകള്‍ മുറിച്ച് മാറ്റാനും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ചെരിയുന്ന ആനയുടെ മരണവിവരവും മഹസറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വനംവകുപ്പ് പ്രത്യേകം സൂക്ഷിക്കും. പരമ്പരാഗത ഉല്‍സവങ്ങള്‍ അല്ലാത്ത ആഘോഷങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്താനും സര്‍ക്കുലറില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Elephant, Collector, Temple, Kasaragodvartha, kasaragodnews, Festival.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia