മകന്റെ മരണത്തിന് പിന്നാലെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 23, 2014, 11:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2014) മകന്റെ മരണത്തിന് പിന്നാലെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ കടപ്പുറത്തെ രത്നാകരനെ (50) യാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് മാസം മുമ്പാണ് രത്നാകരന്റെ മകന് രഞ്ജിത്തിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന രഞ്ജിത്തിനെ നാട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തിന് ശേഷം രത്നാകരന് മനോവിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
നീലേശ്വരം സ്വദേശിനിയായ സൗമിനിയാണ് രത്നാകരന്റെ ഭാര്യ. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords : Kanhangad, Kasaragod, Kerala, Death, Obituary, House, Rathnakaran, Ranjith, Father found dead hanged after son's death.
Advertisement: