കടബാധ്യത; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Jan 5, 2012, 16:00 IST
കാഞ്ഞങ്ങാട്: കടബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നായിക്കയം സ്റ്റീഫനാണ് (42) ജീവനൊടുക്കിയത്. ബുധനാഴ്ച വൈകുന്നേരമാണ് സ്റ്റീഫനെ വീട്ടിനകത്തെ കിടപ്പു മുറിയില്‍ ആസിഡ് അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്റ്റീഫനെ വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കാര്‍ഷിക ആവശ്യത്തിന് സ്റ്റീഫന്‍ ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക് ഒടയഞ്ചാല്‍ ശാഖയില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. മുതലും പലിശയും അടക്കം സ്റ്റീഫന് ബാങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടാവുകയായിരുന്നു. പണമടക്കാന്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം സ്റ്റീഫന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു.
ഇതിനുശേഷം ഇദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന് പുറമെ 25,000 രൂപ ചിട്ടിപ്പണം അടക്കാന്‍ സാധിക്കാത്തതിലും സ്റ്റീഫന് മനപ്രയാസമുണ്ടായിരുന്നു. ബീനയാണ് സ്റ്റീഫന്റെ ഭാര്യ. സ്റ്റിബിന്‍, സ്റ്റഫി, സെല്‍മി എന്നിവര്‍ മക്കളാണ്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: suicide, Obituary, Kanhangad, Kasaragod