ഫാം തൊഴിലാളികള്‍ ധര്‍ണ നടത്തി
Jan 18, 2012, 07:30 IST
കാഞ്ഞങ്ങാട്: ശമ്പളപരിഷ്കരണ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുക, ഫാം തൊഴിലാളികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ദിവസ വേതനക്കാരായ തൊഴിലാളികളെ ക്വാഷല്‍ തൊഴിലാളികളായി പരിഗണിക്കുക തുടങ്ങി ആവശ്യങ്ങളുയര്‍ത്തി സംയുക്ത തൊഴിലാളി യൂണിയന് പുല്ലൂര്‍ സീഡ് ഫാമിന് മുന്നില്‍ ധര്‍ണ നടത്തി. സിഐടിയു ഏരിയാ പ്രസിഡന്റ് ഡി വി അമ്പാടി ഉദ്ഘാടനം ചെയ്തു. സി രവി അധ്യക്ഷനായി. എം വി നാരായണന്, ടി രാമകൃഷ്ണന്, ബിജു പെരളം, വി പ്രദീപന് എന്നിവര്‍ സംസാരിച്ചു.
Keywords: Farm workers, Dharna, Kanhangad, Kasaragod