സ്വത്തിന്റെ പേരില്‍ അമ്മാവനും മരുമകനും ഏറ്റുമുട്ടി
Feb 12, 2012, 08:46 IST
കാഞ്ഞങ്ങാട്: സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനും മരുമകനും സംഘട്ടനത്തിലേര്‍പ്പെട്ടു. ആറങ്ങാടി നിലാങ്കരയിലെ രാജന്‍ (43) മരുമകന്‍ നിതീഷ് കുമാര്‍ (29) എന്നിവരാണ് ഏറ്റുമുട്ടിയത്.
സ്വത്തിന്റെ കാര്യത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് അറിയിച്ചതില്‍ പ്രകോപിതനായ അമ്മാവന്‍ രാജന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നിതീഷ് കുമാര്‍ പരാതിപ്പെട്ടു. എന്നാല്‍ അത്യുച്ചത്തില്‍ ടേപ്പ് റിക്കാര്‍ഡറില്‍ പാട്ട് വെച്ചതിനെ ചോദ്യം ചെയ്ത വിരോധമാണ് നിതീഷ് കുമാര്‍ തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് രാജന്‍ പറഞ്ഞു. ഇരുവരും ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kanhangad, Attack.