വിവാഹസമയത്ത് വാങ്ങിയ സ്വര്‍ണവും ചിലവിന് പണവും ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കണമെന്ന് കോടതി വിധി
Oct 5, 2015, 15:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/10/2015) ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെലവിന് നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് പരാതിക്കാരിയായ ഭാര്യക്ക് വിവാഹസമയത്ത് വാങ്ങിയ 15 പവന് സ്വര്‍ണ്ണവും ചിലവിനും നല്‍കണമെന്ന് കോടതി വിധിച്ചു. ചെറുവത്തൂര്‍ വെങ്ങാട്ട് കുറുവാടന്‍ വീട്ടില്‍ കെ.പി.അമ്പുവിന്റെ മകള്‍ കെ.രമയുടെ(38) പരാതിയിലാണ് കോടതിവിധി.
ഭര്‍ത്താവ് കണ്ണൂര്‍ മാതമംഗലം പൊറക്കുന്ന് അമ്പാട്ടുപറമ്പില്‍ ചെല്ലപ്പന് പിള്ളയുടെ മകന് എ.വേണു(40)വാണ് സ്വര്‍ണ്ണമോ അതിന്റെ ഇന്നത്തെ മാര്‍ക്കറ്റ് വിലയോ നല്‍കണമെന്നും പ്രതിമാസം മൂവായിരം രൂപാ ചിലവിന് നല്‍കണമെന്നും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. 1999 ലാണ് രമയെ വേണു വിവാഹം ചെയ്തത്.
ഈ ബന്ധത്തില്‍ 12 വയസ്സുള്ള രേണുപ്രിയ എന്ന മകളുണ്ട്. വിവാഹശേഷം രമയുടെ 15 പവന് സ്വര്‍ണ്ണം വിറ്റ് ധൂര്‍ത്തടിച്ച വേണുവും പിതാവ് ചെല്ലപ്പന് പിള്ളയും സഹോദരി സുനിതയും ചേര്‍ന്ന് പല വിധത്തിലും പീഡിപ്പിക്കുകയും തുടര്‍ന്ന് രമയെയും കുട്ടിയെയും ഇറക്കിവിടുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kanhangad, court order,