കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Aug 31, 2013, 16:01 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പുകേസില്‍ ഒരു പ്രതിയെ കൂടി ഇന്റേര്‍ണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് തെക്കേപ്പുറം ബദറുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. ഇയാളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
മൂന്നര വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ പാസ്‌പോര്‍ട്ട് തട്ടിപ്പ് നടന്നത്. ഇതു സംബന്ധിച്ച് ഹോസ്ദുര്‍ഗ്, നീലേശ്വരം, ബേക്കലം, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി നടന്ന 150 ഓളം പാസ്‌പോര്‍ട്ട് കേസുകള്‍ നേരത്തെ കേസന്വേഷിച്ചു വന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഐ.എസ്.ഐ.ടി ഏറ്റെടുത്തിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ സംഘം കേസേറ്റെടുത്ത് മാസങ്ങളായി നടത്തിവരുന്ന അന്വേഷണത്തിനിടയില്‍ കഴിഞ്ഞ മാസം അമ്പലത്തറ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രതികളായ രണ്ട് പോസ്റ്റ്മാന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന വിധത്തില്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ച് അന്താരാഷ്ട്ര ക്രിമിനലുകള്‍ക്ക് വേണ്ടി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കി നല്‍കിയ സംഘത്തില്‍ ട്രാവല്‍ ഉടമകള്‍, പോലീസുദ്യോഗസഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരും പ്രതികളാണ്.
ബദറുദ്ദീന്‍ വ്യാജരേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടുപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് കേസന്വേഷിക്കുന്ന ഐ.എസ്.ഐ.ടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു പറഞ്ഞു.
Also read: പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് പ്രായത്തിനനുസരിച്ചല്ല, കുറ്റകൃത്യമനുസരിച്ച്
Keywords: Kanhangad, Kerala, kasaragod, Accuse, Passport, case, Police, court, arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.