city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ പാസ്‌പോര്‍­ട്ട്; ട്രാവല്‍ ഉടമ അറ­സ്റ്റില്‍


വ്യാജ പാസ്‌പോര്‍­ട്ട്; ട്രാവല്‍ ഉടമ അറ­സ്റ്റില്‍

കാഞ്ഞ­ങ്ങാട്: കാഞ്ഞ­ങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസു­മായി ബന്ധ­പ്പെട്ട് ഒരു ട്രാവല്‍ ഉട­മയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞ­ങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്ക­ണ്ടറി സ്‌കൂളിന് സമീപം താമ­സി­ക്കുന്ന അബ്ദുള്‍ റഹ്മാ­നെയാ(40)ണ് സ്‌പെഷല്‍ ബ്രാഞ്ച് സിഐ പ്രേംരാജ് അറസ്റ്റ് ചെയ്ത­ത്.

കാഞ്ഞ­ങ്ങാ­ട് ബ­സ് സ്റ്റാ­ന്‍­ഡിലെ ന്യൂ വേള്‍ഡ് ട്രാവല്‍ ഉട­മ­യാണ് അബ്ദുള്‍ റഹ്മാന്‍. പാസ്‌പോര്‍ട്ട് കേസില്‍ പ്രതി­യാ­യ­തിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്‍ ഹൈക്കോ­ട­തി­യില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി­യി­രു­ന്നു. എന്നാല്‍ ഹൈക്കോ­ടതി ജാമ്യാ­പേക്ഷ തള്ളി­യ­തിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്‍ സ്‌പെഷല്‍ ബ്രാഞ്ച് സി ഐക്ക് മുന്നില്‍ ഹാജ­രാ­വു­ക­യാ­യി­രു­ന്നു.

അബ്ദുള്‍ റഹ്മാനെ ഹൊ സ്ദുര്‍ഗ് ജുഡീ­ഷ്യല്‍ ഒന്നാം ക്ലാസ് മജി­സ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാ­ഴ്ച­ത്തേക്ക് റിമാന്റ് ചെയ്തു. കാഞ്ഞ­ങ്ങാട് കേന്ദ്രീ­ക­രിച്ച് നടന്ന വ്യാജ പാസ്‌പോര്‍ട്ടു­മായി ബന്ധ­പ്പെട്ട കേസു­ക­ളില്‍ നിര­വധി പ്രതി­കള്‍ ഒളി­വില്‍ കഴി­യു­ക­യാ­ണ്.

Keywords : Kanhangad, Fake passport, Arrest, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia