കാഞ്ഞങ്ങാട് എംബസി: നീര്ച്ചാല് സ്വദേശി പിടിയില്‍
Mar 14, 2012, 16:51 IST
Muhammad |
അജാനൂര്‍ കൊളവയലിലെ ഒരു ക്വാര്‍ട്ടേഴ്സിലെ മേല്‍വിലാസം നല്കി വ്യാജപാസ്പോര്‍ട്ട് തരപ്പെടുത്തിയ കാസര്‍കോട് നീര്ച്ചാല് ബാപ്പൊലിപൊന്നം ചെന്നഗുളിയിലെ മുഹമ്മദ് കമ്പാറി(58)നെ പ്രത്യേക സ്ക്വാഡ് പിടികൂടി.
കൊളവയല്‍ നാദിറ ക്വാര്‍ട്ടേഴ്സിലെ ഫക്രുദ്ദീന്റെ മകന് കൊളവയല്‍ മുഹമ്മദ് എന്ന പേരില്‍ ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തിയതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ബദിയടുക്കയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് മുഹമ്മദ് കമ്പാര്‍ വ്യാജ പാസ്പോര്‍ട്ട് സംബാധിച്ചത്.
ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചട്ടംഞ്ചാലില്‍ നിന്നാണ് പിടികൂടിയത്.
Keywords: kasaragod, Kanhangad, Fake passport, Arrest