city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ പാസ്‌പോര്‍ട്ട് കേസ്: ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം കാഞ്ഞങ്ങാട്ടെത്തും

വ്യാജ പാസ്‌പോര്‍ട്ട് കേസ്: ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം കാഞ്ഞങ്ങാട്ടെത്തും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വന്‍ റാക്കറ്റുകള്‍ നടത്തിയ വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്ത കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ കീഴിലുള്ള ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘത്തിന്റെ ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട്ടെത്തുന്നു.

ഐ.എസ്.ഐ.ടി യൂണിറ്റ് ഡി.വൈ.എസ്.പി വി.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തും. വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന വിലയിരുത്തലാണ് ഐ.എസ്.ഐ.ടി ക്കുള്ളത്.

രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും നിരവധി ട്രാവല്‍ ഏജന്‍സി ഉടമകളും, തപാല്‍ വകുപ്പ് ജീവനക്കാരും പ്രതികളായ പ്രമാദമായ ഈ കേസില്‍ ലോക്കല്‍ പോലീസ് ഇതിനു മുമ്പ് നടത്തിയ അന്വേഷണ രീതികള്‍ സംഘം വിലയിരുത്തും. തപാല്‍ വകുപ്പില്‍ നിന്നും, റവന്യൂ വകുപ്പില്‍ നിന്നും സംഘം വിശദവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ബേക്കല്‍, ഹൊസ്ദുര്‍ഗ്, രാജപുരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഏതാണ്ട് 150 ഓളം വ്യാജ പാസ്‌പോര്‍ട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാസ്‌പോര്‍ട്ടിന് വേണ്ടി വിവിധ പോലീസ് സ്റ്റേഷനുകളില്‍ നി ന്നും അനുവദിച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് നടത്തിയ നടപടിക്രമങ്ങള്‍ പരിശോധനാ വിധേയമാക്കുന്നുണ്ട്.

Keywords: Fake passport case, Kanhangad, Kozhikode crime branch, ISIT unit, Officers, Enquiry, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia