വ്യാജപാസ്പോര്‍ട്ട്: പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍വിട്ടു
Jun 2, 2012, 16:13 IST
കാഞ്ഞങ്ങാട്: വ്യാജരേഖകള്‍ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് അനധികൃത പാസ്പോര്ട്ടുകള് തരപ്പെടുത്തി കൊടുത്ത കേസില്‍ റിമാന്‍ഡിലായ പ്രതിയെ കോടതി ഒരുദിവസത്തെ പോലീസ് കസ്റ്റഡിയില്വിട്ടുകൊടുത്തു.
നീലേശ്വരം നെടുംകണ്ടയിലെ പി എ മമ്മുവിനെയാണ് (46) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍വിട്ടത്. മമ്മുവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് അഡി. എസ്ഐ എം ടി മൈക്കിള്‍ കോടതിയില്‍ അപേക്ഷനല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയില്കിട്ടിയ മമ്മുവിനെയുംകൊണ്ട് പോലീസ് നീലേശ്വരം നെടുംകണ്ടയിലെ വീട്ടിലെത്തുകയും റെയ്ഡ് നടത്തുകയുംചെയ്തു. അതെസമയം പാസ്പോര്‍ട്ടിനുള്ള വ്യാജ രേഖകള്‍ ഇവിടെനിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ ഫോട്ടോ മാത്രം നല്കിയാല് പേരും വിലാസവും വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്നതാണ് മമ്മുവിന്റെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
വ്യാജരേഖകള്‍ മമ്മുവിന്റെ വീട്ടില്‍നിന്നും രഹസ്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. മമ്മുവുമായി ബന്ധമുള്ള മറ്റ് ചിലരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജപാസ്പോര്‍ട്ട് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് മമ്മുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Fake passport, Accuse, Police, Custody