city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കള്ളനോ­ട്ട്: അ­ന്വേഷ­ണം ഊര്‍­ജ്ജി­ത­പ്പെ­ടു­ത്തുന്നു

കള്ളനോ­ട്ട്: അ­ന്വേഷ­ണം ഊര്‍­ജ്ജി­ത­പ്പെ­ടു­ത്തുന്നു
കാ­ഞ്ഞ­ങ്ങാട്: ജില്ല­യില്‍ ക­ള്ള­നോ­ട്ടെ­ത്തി­യ­തി­ന്റെ അ­ന്വേ­ഷ­ണം വ്യാ­പി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മായി സ്‌­പെ­ഷ്യല്‍ സ്‌­ക്വോഡി­ന്റെ യോ­ഗം ചേര്‍ന്നു. എ.എ­സ്.പി.എച്ച്. മ­ഞ്­ജു­നാ­ഥ­യു­ടെ സാ­ന്നി­ദ്ധ്യ­ത്തി­ലാ­ണ് കാ­ഞ്ഞ­ങ്ങാ­ട്ട് യോഗം ചേര്‍ന്ന­ത്.

കേ­സ­ന്വേഷ­ണം ഉ­ത്ത­രേ­ന്ത്യ കേ­ന്ദ്രീ­ക­രി­ച്ച് വി­പു­ല­പ്പെ­ടു­ത്താ­നാ­ണ് അന്വേഷ­ണ സം­ഘ­ത്തി­ന്റെ തീ­രു­മാ­നം. ക­ള്ള­നോ­ട്ട് സം­ഘ­ത്തി­ലെ പ്രധാ­ന പ്ര­തി­ക­ളി­ലൊ­രാ­ളാ­യ ഉ­ത്തര്‍­പ്ര­ദേ­ശ് സ്വ­ദേ­ശി രാ­ജു­വി­നെ പി­ടി­കൂ­ടാന്‍ ഉ­ത്തര്‍­പ്ര­ദേ­ശ് കേ­ന്ദ്രീ­ക­രി­ച്ച് അ­ന്വേഷ­ണം ന­ട­ത്താ­ന്‍ സം­ഘം പദ്ധ­തി ആ­വി­ഷ്‌ക­രി­ച്ചു.

15 ല­ക്ഷ­ത്തോ­ളം രൂ­പ­യുടെ കള്ളനോ­ട്ടു­കള്‍ നല്‍­കി രാ­ജു­വില്‍ നി­ന്ന് കേ­സി­ലെ മു­ഖ്യ പ്ര­തി­യാ­യ ഉ­സ്­മാന്‍ സ്വര്‍­ണ്ണ ബി­സ്­ക­റ്റു­കള്‍ വാ­ങ്ങി­യ­താ­യി അന്വേഷ­ണ സം­ഘ­ത്തി­ന് വിവ­രം ല­ഭി­ച്ചി­ട്ടു­ണ്ട്.

കാ­ഞ്ഞ­ങ്ങാ­ട് ഭാ­ഗ­ങ്ങ­ളില്‍ ക­ണ്ടെത്തി­യ ക­ള്ള­നോ­ട്ടു­മാ­യി ബ­ന്ധ­പ്പെ­ട്ട കേസില്‍ ഇ­തുവരെ നാ­ലു­പേ­രെ­യാണ് അ­റ­സ്­റ്റ് ചെ­യ്­തി­ട്ടുള്ളത്. അ­ണ­ങ്കൂര്‍ പ­ച്ച­ക്കാ­ട്ടെ കെ.എ അ­ബ്ദു­ന്നാ­സര്‍(36), ഉ­ഡു­പ്പി സ്വ­ദേ­ശി ചേ­തന്‍ എ­ന്നിവ­രെ രണ്ട് ദി­വ­സ­ം മുമ്പാ­ണ് അ­റ­സ്­റ്റ് ചെ­യ്­ത­ത്.

കര്‍­ണ്ണാടക ബ­ണ്ട്വാള്‍ സ്വ­ദേ­ശി ഉ­സ്­മാനും ചെ­റു­വ­ത്തൂര്‍ കൈ­ത­ക്കാ­ട് സ്വ­ദേ­ശി അ­ബ്ദുല്‍ ജ­ബ്ബാ­റു­മാ­ണ് കേ­സില്‍ ആ­ദ്യം അ­റ­സ്­റ്റി­ലാ­യ­ത്. ഗള്‍­ഫി­ലു­ള്ള ഉ­ഡു­പ്പി സ്വ­ദേ­ശി മൊ­യ്­തീന്‍ ഹാ­ജി­യു­ടെ നിര്‍­ദ്ദേ­ശ­പ്ര­കാ­രം 24 ലക്ഷം രൂ­പ­യു­ടെ ക­ള്ള­നോ­ട്ട് ബ­ണ്ട്വാള്‍ സ്വ­ദേ­ശി ഉ­സ്­മാന്‍ അ­ബ്ദു­ന്നാ­സ­റി­നെ ഏല്‍­പ്പി­ക്കു­കയും ഇ­തില്‍ 17 ല­ക്ഷം രൂ­പ ഉ­സ്­മാ­നു ത­ന്നെ മ­ട­ക്കി­നല്‍­കു­ക­യും ചെ­യ്­തി­രുന്നു. ബാ­ക്കി ഏ­ഴുല­ക്ഷം രൂ­പ­യു­ടെ ക­ള്ള­നോ­ട്ട് വീ­ട്ടില്‍ സൂ­ക്ഷി­ച്ച ശേഷം അ­ബ്ദു­ന്നാ­സര്‍ കാസര്‍­കോ­ട്ടേ­ക്ക് എ­ത്തു­ക­യാ­യി­യി­രു­ന്നു. ഇ­തി­നി­ടെ ക­ള്ള­നോ­ട്ട് ക­ത്തി­ച്ച­തായും ഇ­തി­ന്റെ ചാ­രം പോ­ലീ­സ് പരി­ശോ­ധ­ന­യ്­ക്കാ­യി കൊ­ണ്ട് പോ­യ­താ­യും റി­പ്പോര്‍­ട്ടു­ണ്ട്.

സി.ഐ­മാരാ­യ കെ.വി വേണു­ഗോ­പാല്‍, സി.കെ സു­നില്‍ കു­മാര്‍, ബാ­ബു പെ­രി­ങ്ങേ­ത്ത് തു­ടങ്ങിയ പോ­ലീ­സ് ഉ­ദ്ധ്യോ­ഗ­സ്ഥ­രും സ്‌­പെ­ഷ്യല്‍ സ്‌­ക്വോഡി­ന്റെ യോ­ഗ­ത്തില്‍ എ­ത്തി­യി­രുന്നു.




Keywords: Fake Notes, Police, Case, Arrest, CI, Kanhangad, Cheruvathur, Anangoor,  Karnataka




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia