കള്ളനോട്ട് കേസിലെ സൂത്രധാരന്‍ മുഹ്യുദീന്റെ ഡ്രൈവര്‍ ചേതന്‍ പിടിയില്‍
Aug 26, 2012, 22:10 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടിറക്കിയ സൂത്രധാരന്‍ ഗള്‍ഫ് വ്യാപാരി കര്‍ണ്ണാടക ഉഡുപ്പി മുളൂരിലെ മുഹ്യുദീന്റെ ഡ്രൈവര്‍ ഉഡുപ്പി സ്വദേശി ചേതന്‍ ഞായറാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരില്‍ പിടിയിലായി.
കള്ളനോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട കാസര്‍കോട് ടൗണ്‍ എസ്.ഐ കെ. ബിജുലാലും സംഘവുമാണ് ബാംഗ്ലൂര്‍ നഗരത്തിലെ രഹസ്യ കേന്ദ്രത്തില്‍നിന്നും ഇരുപത്തിനാലുകാരനായ ചേതനെ നാടകീയമായി വലയിലാക്കിയത്. ചേതനെ ഉടന്‍ കാസര്കോട്ടെത്തിക്കുമെന്നാണ് സൂചന.

മുഹ്യുദീന്റെ വിശ്വസ്തനായ ഡ്രൈവറും കള്ളനോട്ട് വിതരണക്കാരനുമാണ് ചേതന്‍. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നു പേരാണ് കാഞ്ഞങ്ങാട്ട് അറസ്റ്റിലായത്.
Keywords: Fake Notes, Arrest, Accuse, Kasaragod, Kanhangad, Udupi, Kerala, Malayalam News, Fake Currency, Kerala News, Kasargod, News