കോടികളും കാറുകളും വാഗ്ദാനം ചെയ്ത് മൊബൈലില്‍ വ്യാജ സന്ദേശം ഒഴുകുന്നു
Nov 19, 2012, 17:45 IST
കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണുകളിലേക്ക് വ്യാജ സന്ദേശങ്ങളയച്ച് ഉപഭോക്താക്കളെ കെണിയില്‍ വീഴ്ത്തി പണം പിടുങ്ങുന്ന അന്താരാഷ്ട്ര ഗൂഢസംഘം വീണ്ടും സജീവമാകുന്നു.
ആഡംബരകാറുകളും കോടിക്കണക്കിന് രൂപയും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളില്‍ നിന്നും തന്ത്രപൂര്‍വം പണം തട്ടുകയും പിന്നീട് മുങ്ങുകയും ചെയ്യുന്ന സംഘമാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുത്തതില്‍ താങ്കളുടെ നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അഞ്ച് കോടി രൂപയും ആഡംബര കാറും നല്‍കാന്‍ ആവശ്യമായ നടപടികള്‍ക്കായി പേര്, വിലാസം, മൊബൈല്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, വയസ് എന്നിവ അറിയക്കണമെന്നുമാണ് സന്ദേശം.
പേരും വിലാസവും മറ്റ് വിവരങ്ങളും അറിയിക്കാനുള്ള വെബ്‌സൈറ്റിന്റെ പേരും സന്ദേശത്തിലുണ്ടാകും. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ കോടികളും കാറും കിട്ടുന്നതിന് മുന്നോടിയായ 40,000 രൂപ അടക്കണമെന്നും ഇതിനായി പ്രത്യേക അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞ് അതിന്റെ നമ്പര്‍ അറിയിച്ചു കൊണ്ട് മറുപടി ലഭിക്കും. 40,000 രൂപ അടച്ച് കഴിഞ്ഞാല്‍ ഇനി 70,000 രൂപ കൂടി അടച്ചാല്‍ നിര്‍ദ്ദിഷ്ട തുകയും കാറും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യും.
70,000 അടച്ചാല്‍ പിന്നെ സന്ദേശത്തില്‍ പറഞ്ഞ വെബ്‌സൈറ്റിനെ കുറിച്ച് ഒരു വിവരവും ലഭിക്കില്ല. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങി രാജ്യത്തെ നിരവധി ഉപഭോക്താക്കള്‍ക്കാണ് പണം നഷ്ടമാകുന്നത്. മൊബൈല്‍ ഫോണുകളില്‍ പണവും സമ്മാനങ്ങളുമൊക്കെ വാഗ്ദാനം ചെയ്ത് വരുന്ന ഒരു സന്ദേശവും വിശ്വസിക്കാനാകാത്ത സാഹചര്യമാണുള്ളത്.
ഉപഭോക്താക്കളില്‍ നിന്ന് പണം കൈക്കലാക്കി കോടികള്‍ സമ്പാദിക്കുകയെന്ന അന്താരാഷ്ട്ര ഗൂഢസംഘത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ്.

Keywords: Mobile-Phone, Car, Kanhangad, Kerala, Promise, Concumer, Kasaragod.