മൂലക്കണ്ടത്ത് വ്യാജമദ്യലോബി വീണ്ടും സജീവമായി
Jun 27, 2012, 15:19 IST
മാവുങ്കാല്‍: വ്യാജമദ്യലോബിയുടെ പിടിയിലായ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കണ്ടം പ്രദേശത്ത് വ്യാജ മദ്യവില്‍പ്പന വീണ്ടും സജീവമായി. രാഷ്ട്രീയപാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ എക്സൈസ് വകുപ്പ് നേരിട്ട് ഇടപെട്ട് മൂലക്കണ്ടത്ത് അടുത്തിടെ വ്യാജ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.
രണ്ടുമാസത്തോളം നിലച്ച വ്യാജമദ്യ വില്പന ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മുമ്പ് മൂലക്കണ്ടത്ത് റെയ്ഡ് നടത്തിയിരുന്ന എക്സൈസ് വകുപ്പ് ഇപ്പോള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. അതെസമയം ഇടയ്ക്കിടെ പോലീസ് മാത്രമാണ് മൂലക്കണ്ടത്ത് റെയ്ഡ് നടത്തുന്നത്. ഇതിനകം കഴിഞ്ഞ 10 വര് ഷത്തിനുള്ളില് മൂലക്കണ്ടത്ത് വ്യാജ മദ്യം കഴിച്ച് മരണമടഞ്ഞവരുടെ എണ്ണം 25 ആണ്. മറ്റെല്ലാ മേഖലയിലും വ്യാജ മദ്യം നിയന്ത്രണ വിധേയമായപ്പോള്‍ മൂലക്കണ്ടത്ത് മാത്രം മദ്യവില്‍പ്പന നടത്തുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂലക്കണ്ടത്തെ വ്യാജമദ്യ കേന്ദ്രത്തില്‍ കൂലിത്തൊഴിലാളിയായ യുവാവ് രക്തം ഛര്‍ദ്ദിച്ച് മരണപ്പെട്ട സംഭവത്തോടെയാണ് ഇവിടുത്തെ മദ്യവില്‍പ്പനയ്ക്കെതിരെ പോലീസും എക്സൈസും ശക്തമായ നടപടിയെടുത്തു തുടങ്ങിയത്. പിന്നീട് നടപടി നിര്‍ജീവമാവുകയായിരുന്നു. നിരവധി ഇവിടെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടും വ്യാജമദ്യം നിര്‍ത്തലാക്കാന്‍ സാധിക്കാത്തത് പൊതുസമൂഹത്തെ ആശങ്കയിലാഴ്ത്തുകയാണ്.

Keywords: Fake Liqour, Sale, Moolakandam, Mavungal, Kanhangad, Kasaragod