വ്യാജ സര്‍ട്ടിഫിക്കറ്റ്: രമേശന്റെ കൂട്ടാളിയായ തിരുവനന്തപുരം സ്വദേശി പിടിയില്‍
Jan 16, 2015, 13:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2015) വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിലെ ടി രമേശന്റെ (52) കൂട്ടാളിയായ തിരുവനന്തപുരം സ്വദേശി പോലീസ് പിടിയിലായി. തിരുവനന്തപുരം ആര്യനാട് നെടുമ്മങ്ങാട്ടെ നല്ലളംചിറയില്‍ ഷാനവാസിനെയാണ് (38) വെള്ളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സിഐ ടി.പി സുമേഷും സംഘവും അറസ്റ്റ് ചെയ്തത്.
രമേശനില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിതരണം ചെയ്ത സംഘത്തിലെ പ്രധാനിയാണ് ഷാനവാസെന്ന് പോലീസ് വെളിപ്പെടുത്തി. ഇതേ സംഘത്തില്‍പ്പെട്ട തൃശൂര്‍ സ്വദേശിയും പോലീസ് വലയിലായിട്ടുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
2014 ഡിസംബര്‍ 11നാണ് രമേശന്റെ മുത്തപ്പനാര്‍ കാവിനടുത്തുള്ള വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും ജില്ലാപോലീസ് മേധാവി തോംസണ്‍ ജോസും എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള ഷാഡോ പോലീസും കാഞ്ഞങ്ങാട് ഡിവൈഎസ്പിയും സിഐയും റെയ്ഡ് നടത്തിയത്. വ്യാജ പാസ്‌പോര്‍ട്ടുകളും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സ് അടക്കമുള്ള മറ്റ് രേഖകളും പിടികൂടിയിരുന്നു.
രമേശന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷനടുത്തുള്ള സി.എച്ച് നവാസ് (30), കാസര്‍കോട് നെക്രാജെ നെല്ലിക്കട്ടയിലെ പി എസ് സുബൈര്‍ (36), പടന്നയിലെ ശിഹാബുദ്ദീന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
രമേശനില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിതരണം ചെയ്ത സംഘത്തിലെ പ്രധാനിയാണ് ഷാനവാസെന്ന് പോലീസ് വെളിപ്പെടുത്തി. ഇതേ സംഘത്തില്‍പ്പെട്ട തൃശൂര്‍ സ്വദേശിയും പോലീസ് വലയിലായിട്ടുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
ഷാനവാസ് |
രമേശന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷനടുത്തുള്ള സി.എച്ച് നവാസ് (30), കാസര്‍കോട് നെക്രാജെ നെല്ലിക്കട്ടയിലെ പി എസ് സുബൈര്‍ (36), പടന്നയിലെ ശിഹാബുദ്ദീന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Keywords : Kasaragod, Kanhangad, Accuse, Arrest, Police, Investigation, Fake Documents.