വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദ് കോടതിയില്‍ കീഴടങ്ങി
Jan 10, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/01/2015) വിവിധ സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദ് കോടതിയില്‍ കീഴടങ്ങി. വെള്ളിയാഴ്ചയാണ് തന്‍വീര്‍ അഹമ്മദ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
ഭാര്യ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിനി കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ താമസിക്കുന്ന കെ.എം ഷലീമയെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലാണ് തന്‍വീര്‍ കീഴടങ്ങിയത്. ഷലീമ വിവാഹ സമയത്ത് 334 പവന് സ്വര്‍ണവും 42 ലക്ഷവും ഒരു റാഡോ വാച്ചും രണ്ട് രത്നമോതിരവും ഒരു രത്നബ്രേസ്ലേറ്റും ലാപ്ടോപ്പും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതിയെ കുശാല്‍നഗറിലെ വീട്ടില്‍ നിന്ന് തന്‍വീറും വീട്ടുകാരും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടയില്‍ സ്ത്രീധനമായി നല്കിയ സ്വര്‍ണവും പണവും കൈക്കലാക്കി തന്‍വീര്‍ സ്ഥലംവിട്ടു. മൂന്ന് ദിവസത്തോളം തന്‍വീറിന്റെ വീട്ടുകാര്‍ ഭക്ഷണമോ വെള്ളമോ നല്‍കാതെ ഷലീമയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ബാത്ത് റൂമിലെ വെള്ളം കുടിച്ചായിരുന്നു ഷലീമ ദാഹമകറ്റിയത്. വിവരമറിഞ്ഞെത്തിയ പോലീസാണ് ഷലീമയെ മോചിപ്പിച്ചത്.
തന്‍വീറിന് പുറമെ പിതാവ് ഷാഹുല്‍ ഹമീദ് താഹ, മാതാവ് സഫീന, തന്‍വീറിന്റെ സഹോദരി സല്‍മ, സല്‍മയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ പുത്തന്‍പുരയില്‍ ഷമ്മി മജീദ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് രണ്ട് കേസെടുത്തിരുന്നു. കേസില്‍ തന്‍വീറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
അതിനിടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടറായി മാണിക്കോത്തെ ആശുപത്രിയില്‍ ജോലി ചെയ്യുകയും നൂറ് കണക്കിന് രോഗികളെ ചികിത്സിക്കുകയും ചെയ്തുവെന്ന പരാതിയില്‍ തന്‍വീറിനെതിരെ പോലീസ് മറ്റൊരു കേസെടുത്തു. ഈ കേസിലും നേരത്തെയുണ്ടായിരുന്ന സ്ത്രീധന പീഡന കേസിലും തന്‍വീറിന് വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
സ്ത്രീധന പീഡനക്കേസില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കീഴ്ക്കോടതിയില്‍ ഹാജരാവാന്‍ തന്‍വീറിനോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Fake Doctor, Case, Accuse, Molestation, Dowry, Wife, Husband, Family, Court, Police, Thanvir Ahmed.