കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള അഞ്ചംഗ കള്ളനോട്ട് സംഘം കോഴിക്കോട്ട് പിടിയില്‍; സംഘം കാസര്‍കോട്ടും കള്ളനോട്ടുകള്‍ വിതരണം ചെയ്തു
Sep 15, 2015, 10:57 IST
കോഴിക്കോട്: (www.kasargodvartha.com 15/09/2015) കള്ളനോട്ട് നിര്‍മ്മാണവും വിതരണവും നടത്തുന്ന കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള അഞ്ചംഗ സംഘം കോഴിക്കോട്ട് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് ബളാല്‍ കല്ലന്‍ചിറയിലെ മുക്കോട്ടില്‍വീട്ടില്‍ ശിഹാബ് (32), ഈരാറ്റുബേട്ട പനച്ചിപ്പാറ സ്വദേശികളായ ജോസഫ് (45), മോഹനന്‍ ശശി എന്ന സജി (42), കോരുത്തോട് എരുമേലി സ്വദേശി കാവുപുരയ്ക്കല്‍ വീട്ടില്‍ അനൂപ് (35), ബാലുശേരി തലയാട് സ്വദേശി ബിജു (32) എന്നിവരെയാണ് കോഴിക്കോട് കസബ എസ്.ഐ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്വ്കാഡ് അറസ്റ്റുചെയ്തത്.
10 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ഇവരില്‍നിന്നും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സംഘം കാസര്‍കോട്, കോഴിക്കോട്, ബംഗളൂര്‍, കോട്ടയം എന്നിവിടങ്ങിലായി 18 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ ചെലവഴിച്ചതായി അന്വേഷിണത്തില്‍ തെളിഞ്ഞു. അറസ്റ്റിലായ സംഘത്തില്‍ ശിഹാബിനേയും ബിജുവിനേയും കള്ളനോട്ടുകള്‍ വിതരണംചെയ്തതിന് കഴിഞ്ഞമാസം പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുള്ള മറ്റുചിലരെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Keywords: Fake Notes, Kasaragod, Kerala, Kozhikode, Accuse, Kanhangad, Fake currency racket busted