കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസില്‍ 6 പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം
Sep 19, 2014, 13:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.09.2014) കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസില്‍ ആറ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ചെറുവത്തൂര്‍ കുളങ്ങാട്ട് അമ്പലത്തിന് സമീപം സാറാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.പി അബ്ദുല്‍ ജബ്ബാര്‍ (41), ഭാര്യ എ.എം സുബൈദ (40), മംഗലാപുരം ബണ്ട്വാള്‍ സ്വദേശി ഉസ്മാന്‍ (34), കാസര്‍കോട് അണങ്കൂര്‍ തുരുത്തി റോഡില്‍ പച്ചക്കാട്ടെ അബ്ദുല്‍ നാസര്‍ എന്ന സഫര്‍ നാസര്‍ (52), ഉഡുപ്പിയിലെ ഉമ്മര്‍ ബാരി എന്ന മൊയ്തീന്‍ (40), കണ്ണൂര്‍ പെരിങ്ങോം അരവഞ്ചാല്‍ പടിഞ്ഞാര്‍പുരയില്‍ അബ്ദുര്‍ റഹ്മാന്‍ (54) എന്നിവര്‍ക്കെതിരെയാണ് എന്‍.ഐ.എ എറണാകുളം പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. ജ്വല്ലറിയില്‍ നിന്ന് കള്ളനോട്ട് നല്‍കി ജബ്ബാറും ഭാര്യയും ചേര്‍ന്ന് സ്വര്‍ണം വാങ്ങിയിരുന്നു. കൂടാതെ പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസില്‍ വൈദ്യുതി ചാര്‍ജ് അടച്ചതും കള്ളനോട്ടായിരുന്നു. പ്രതികള്‍ കാസര്‍കോട്ട് ബീച്ച് റോഡിലെ മുഹമ്മദ്കുഞ്ഞി, മജീദ് എന്നിവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി കള്ളനോട്ട് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

Keywords : Kanhangad, Court, Accuse, Kasaragod, Kerala, Case, NIA, Special Court, Fake currency case: charge sheet against 6.