ജാമ്യത്തുകയില്‍ കള്ളനോട്ട്: യുവാവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു
Feb 23, 2015, 13:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/02/2015) കോടതിയില്‍ പ്രതിയെ ജാമ്യത്തിലെടുക്കുമ്പോള്‍ അടച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ കേസില്‍ യുവാവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പിച്ചു.
മരക്കാപ്പ് കടപ്പുറത്തെ സി.എച്ച്. നൗഷാദിനെ (27) തിരെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2013 ജൂണ്‍ 20നാണ് സംഭവം. 2011ല്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നൗഷാദ് ഹാജരാകാത്തതിനെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി ഈ കേസിലെ ജാമ്യക്കാര്‍ക്ക് 30,000 രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ ജാമ്യക്കാര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കുകയും ജാമ്യത്തുക 12,000 രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ തുക അടക്കാന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ എത്തിയപ്പോഴാണ് 500 ന്റെ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സി.ഐ. കെ.ഇ. പ്രേമചന്ദ്രനാണ് ഈ കേസില്‍ തുടര്‍ അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് കുറ്റപത്രം സമര്‍പിച്ചത്.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നുവെങ്കിലും നൗഷാദ് മാത്രമാണ് പ്രതിയെന്ന് കണ്ടെത്തി.

Keywords : Kanhangad, Fake Notes, case, Crime branch, Court, Kerala.