കോടതിയില്‍ കള്ളനോട്ടെത്തിയ സംഭവം; തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്
Jul 5, 2013, 16:00 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതിയില്‍ അടച്ച പിഴസംഖ്യയില്‍ വീണ്ടും കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് കുഞ്ഞികൃഷ്ണന്റെ പരാതിയില്‍ വടക്കേ തൃക്കരിപ്പൂര്‍ പൂച്ചോലില്‍ എ.എന്‍ ശശിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജുലായ് മൂന്നിന് ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് ശാഖയിലെത്തിച്ച വിവിധ കേസുകളുമായി ബന്ധപ്പെട്ട 3,900 രൂപയിലാണ് 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. കോടതിയിലെ ഓഫീസ് അസിസ്റ്റന്റായ ബീനയുടെ കൈവശം ചലാന്‍ എഴുതി ട്രഷറി മുഖാന്തരം സ്റ്റേറ്റ് ബാങ്ക് കാഞ്ഞങ്ങാട് ശാഖ ഓഫീസില്‍ അടയ്ക്കാനാണ് ഇത്രയും തുക ജൂനിയര്‍ സൂപ്രണ്ട് ഏല്‍പിച്ചത്.
രാവിലെ 11.30 മണിയോടെ ബീന കോടതി ഓഫീസില്‍ വിളിച്ച് 3,900 രൂപയില്‍ 4 എഫ്.സി 809100 നമ്പറുള്ള 500 രൂപ കള്ളനോട്ടാണെന്ന് ബാങ്കില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. വടക്കേ തൃക്കരിപ്പൂരിലെ ശശി ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായ അഡ്വ. എ അമിത് മുഖാന്തിരം കോടതിയിലടച്ച പണത്തിലാണ് കള്ളനോട്ടുണ്ടായതെന്ന് വ്യക്തമായതോടെ ജൂനിയര്‍ സൂപ്രണ്ട് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഇതേ കോടതിയില്‍ അടച്ച ജാമ്യസംഖ്യയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും പ്രതിയായ യുവാവ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണം ക്രൈം ബ്രാഞ്ചാണ് നടത്തുന്നത്. 500 രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ കഴിയുകയാണ്.
കോടതികളിലും ബാങ്കുകളിലും മറ്റും അടക്കുന്ന പണത്തില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്നത് പതിവായത് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കള്ളനോട്ട് വിതരണം വ്യാപകമായതിന്റെ സൂചനയാണ്. ഗള്‍ഫില്‍ നിന്നും മുംബൈയില്‍ നിന്നും കള്ളനോട്ടുകള്‍ ജില്ലയിലെത്തിക്കുന്ന ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമായതിന്റെ തെളിവാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Keywords : Kanhangad, Fake Notes, Case, Court, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.