വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
Jan 7, 2015, 09:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.01.2015) ആവശ്യക്കാര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയില്‍. പടന്ന സ്വദേശി ഷിഹാബുദ്ദീന്‍ ആണ് പിടിയിലായത്. കേരളത്തിലും പുറത്തും സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ രമേശും കൂട്ടാളികളും ചേര്‍ന്ന് നിര്‍മിച്ചുനല്‍കിയിരുന്നു.
പല യൂണിവേഴ്‌സിറ്റികളുടെയും മറ്റു പല സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കുന്ന കേസില്‍ പ്രധാനപ്രതിയായ ഐങ്ങോത്ത് രമേശിനെ പോലീസ് പിടി കൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷും സംഘവുമാണ് ഷിഹാബുദ്ദീനെ അറസ്റ്റുചെയ്തത്.
വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണകേസില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ സി.എച്ച്.നവാസ്, കാസര്‍കോട് നെക്രജ നെല്ലിക്കട്ടയിലെ പി.എസ്.സുബൈര്‍ എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. ഷിഹാബുദ്ദീന്റെ അറസ്റ്റോടു കൂടി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
Also Read:
പെഷവാര്‍ ആക്രമണത്തെ മറക്കേണ്ടിവരും, ഇതൊരു യുദ്ധമാണ്: മുന്നറിയിപ്പുമായി താലിബാന്
Keywords: Kanhangad, Kerala, Certificates, Arrest, Police, Case, Fake certificate: one more arrested.
Advertisement: