city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫഹദിന്റെ കൊലയും മഡിയന്‍ കമാനസംഭവവും; സമഗ്ര അന്വേഷണം വേണമെന്ന് സംയുക്ത ജമാഅത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 11/07/2015) അത്യന്തം ഹീനവും മൃഗീയവും മനസാക്ഷയെ ഞെട്ടിപ്പിക്കുന്നതുമായ ഫഹദിന്റെ കൊലപാതകം സംബന്ധിച്ചും ദുരൂഹത നിറഞ്ഞ് നില്‍ക്കുന്ന മഡിയനിലെ ആരാധനാലയ കമാനം മലിനപ്പെടുത്തിയതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി സംഭവങ്ങളുടെ പിന്നിലുള്ള ശക്തികളെയും കാരണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, വ്യവസായ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ഫഹദിന്റെ കൊലയും മഡിയന്‍ കമാനസംഭവവും; സമഗ്ര അന്വേഷണം വേണമെന്ന് സംയുക്ത ജമാഅത്ത്പാദത്തിന്റെ ചെന്നിറം മാറാത്തൊരു കുഞ്ഞിളം പൈതലിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയവന്‍ പിശാചാണ്. അവന് മാനസികരോഗപ്പട്ടമണിയിച്ച് നിയമത്തിന്റെ ആനുകൂല്യം നേടി കൊടുക്കാന്‍ കാണിക്കുന്ന വ്യഗ്രതക്ക് പിന്നിലെന്താണ്. ഈ മനോരോഗം പോലും മുന്‍കാല ചെയ്തികളില്‍ നിന്ന് രക്ഷ നേടി ക്കൊടുക്കാന്‍ കൊലയാളികളുടെ കുടുംബവും പ്രസ്ഥാനവും കൃത്രിമമായി അണിയിച്ച് കൊടുത്തതാണെന്ന ആരോപണത്തിന്റെ നിജസ്ഥിതിയെന്ത്.

ഒരു മനോരോഗിക്കിങ്ങനെ പ്രതികാരത്തിന്റെ ഒരോ കഥകള്‍ കോര്‍ത്തൊരുക്കി പറയാന്‍ കഴിയില്ല. സ്ഥിരമായി ഒരു ഫാസിസ്റ്റ് സംഘടനയുടെ പരിശീലന കളരിയില്‍ പങ്കെടുക്കുന്ന പ്രതിബന്ധതയുള്ള പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നതിന്റെ സത്യാവസ്ഥ ഒരു പിഞ്ചു കുഞ്ഞിനെക്കൊല്ലുക വഴി സംഭവത്തിന്റെ അത്യന്തം ഭീകരമായ ഒരു മുഖം ഉണ്ടാക്കി കലാപം പടര്‍ത്താനുള്ള വൈപുല്യമാര്‍ന്ന ആവിഷ്‌ക്കാരമായിരുന്നോ എന്നീ കാര്യങ്ങള്‍ സത്യസന്ധമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

പതിറ്റാണ്ടിലധികം പഴക്കമുള്ള മഡിയനിലെ ആരാധനാലയം കമാനത്തിനാണ് കഴിഞ്ഞ ദിവസം പ്രഭാതത്തിലേക്ക് ചായം തേച്ചതായി കാണപ്പെട്ടത്. വിശുദ്ധ റമദാന്‍ മാസത്തില്‍ നാളിതുവരെ ഇല്ലാത്ത വിധത്തില്‍ കമാനത്തിന് നേരെ നടന്ന കയ്യേറ്റം സംശയാസ്പദമാണ്. സംഭവം സമീപവാസികളറിയും മുമ്പെ ഒരു പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ കമാനം കാണാനെത്തിയതും ഫോട്ടോ പകര്‍ത്താനിറങ്ങിയതും ഈ സംശയത്തിന് ബലമേകുന്നു. ആരാധനാലയ ട്രസ്റ്റികളും പള്ളിക്കമ്മിറ്റി ഭാരവാഹികളും ലീഗ്, സി.പി.എം, കോണ്‍ഗ്രസ് നേതാക്കളുമെല്ലാം നാടിന്റെ സ്വാസ്ഥ്യം കൊടുത്താന്‍ ഏതോ സാമൂഹിക വിരുദ്ധര്‍ ആസൂത്രണം ചെയ്ത ചതിവലയിലേക്ക് സമൂഹത്തെ എറിഞ്ഞ് കൊടുക്കാതിരിക്കാന്‍ വിവേക പൂര്‍ണമായ നിലപാടെുത്തപ്പോള്‍ ഒരു സംഘടന കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതും പ്രകടനത്തില്‍ സമുദായിക സുസ്ഥിതിക്കും സൗഹൃദത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന ചില വ്യക്തികളെ പ്രതിയാക്കി മുദ്രവാക്യം മുഴങ്ങിയതുമെല്ലാം സംഭവത്തിന്റെ പിന്നാലെ നിഗുഡതകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

ഈ സാഹചര്യത്തില്‍ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലും സംശയിക്കത്തക്ക സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമഗ്രമായ ഒരന്വേഷണം കൊണ്ട് മാത്രമെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വരുവെന്ന് അതിന് നടപടിയുണ്ടാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia