city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫഹദ് വധം: കുറ്റപത്രം രണ്ട് ദിവസത്തിനകം

കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2015) കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയും അമ്പലത്തറ കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്റെ മകനുമായ ഫഹദിനെ (എട്ട്) മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം തയ്യാറായി. രണ്ട് ദിവസത്തിനകം കുറ്റപത്രം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

ഫഹദിന്റെ സഹോദരി ഇതേ സ്‌കൂളില്‍ പഠിക്കുന്ന ഷൈലയോടും അയല്‍വാസിയായ കൂട്ടുകാരനോടൊപ്പം ജൂലൈ ഒമ്പതിന് രാവിലെ ഒമ്പത് മണിയോടെ സ്‌കൂളിലേക്ക് നടന്നു വരുന്നതിനിടയില്‍ കല്ല്യോട്ടിനടുത്ത് ചാന്തന്‍മുള്ളില്‍ വെച്ച് റോഡരികില്‍ ഒളിച്ചിരിക്കുകയായിരുന്ന അയല്‍വാസിയും തെങ്ങു കയറ്റ തൊഴിലാളിയുമായ വലിയ വളപ്പില്‍ വിജയകുമാര്‍ ഫഹദിന്റെ മുന്നില്‍ ചാടി വീഴുകയും കത്തി കൊണ്ട് തലക്ക് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

സഹോദരിയും കൂട്ടുകാരനും ഈ കേസിലെ പ്രധാന സാക്ഷികളാണ്. ഇരുപതോളം പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്. സംഭവ ദിവസം തന്നെ അറസ്റ്റിലായ പ്രതി വിജയകുമാര്‍ ഇപ്പോഴും ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

ഫഹദ് വധം: കുറ്റപത്രം രണ്ട് ദിവസത്തിനകം

Keywords : Murder, Case, Kasaragod, Kerala, Kanhangad, Fahad, Vijayakumar, Fahad murder: Charge sheet with in tow days.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia