എഫ് എ സി ടിയിലെ ഗുണ്ടാക്രമണം: 10 പേര്‍ക്കെതിരെ കേസ്
Jul 20, 2012, 16:35 IST
കാഞ്ഞങ്ങാട്: സി ഐ ടി യു പ്രവര്‍ത്തകരായ രണ്ട് ചുമട്ടു തൊഴിലാളികളെ എഫ് എ സി ടി വളം ഡിപ്പോയില്‍ അതിക്രമിച്ച് കടന്ന് വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് റെയില്‍വേ ഗേറ്റിന് സമീപം വടക്കു ഭാഗത്തുള്ള എഫ് എ സി ടി വളം ഡിപ്പോയില്‍ ചുമട്ടു തൊഴിലാളികളായ നോര്‍ത്ത് കോട്ടച്ചേരിയിലെ സുജിത്ത്, ഗാര്‍ഡര്‍ വളപ്പിലെ അമ്പാടി എന്നിവരെ ആക്രമിച്ച സംഭവത്തില്‍ അജാനൂര്‍ കടപ്പുറം മത്തായിമുക്കിലെ ദില്ലി ദിലീപ്, ഉള്‍പ്പെടെ പത്ത്‌പേര്‍ക്കെതിരെയാണ്‌കേസ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം എഫ് എ സി ടി ഗോഡൗണില്‍ അതിക്രമിച്ച് കയറി സുജിത്തിനെയും അമ്പാടിയെയും വെട്ടി പരിക്കേല്‍പ്പിച്ചത്. തൊഴിലാളികള്‍ വളം ലോഡ് ചെയ്യുമ്പോള്‍ അഞ്ച് മോട്ടോര്‍ ബൈക്കുകളിലായി എത്തിയ സംഘം ഡിപ്പോയിലേക്ക് ഇരച്ചു കയറുകയും സുജിത്തിനെയും അമ്പാടിയെയും ആക്രമിക്കുകയായിരുന്നു.
സുജിത്തിന്റെ മുഖത്തും ദേഹത്തും വെട്ടേറ്റ് സാരമായി പരിക്കുണ്ട്. അമ്പാടിയുടെ കൈത്തണ്ടയ്ക്കും കൈപ്പത്തിക്കുമാണ് വെട്ടേറ്റത്. ഇരുവരും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിപ്പോയിലെ വളം ചാക്കുകള്‍ മറിച്ചിട്ട ശേഷമാണ് അക്രമം നടത്തിയ സംഘം തിരിച്ചു പോയത്. വളം ഡിപ്പോയില്‍ അമ്പാടിക്കും സുജിത്തിനും പുറമെ മറ്റ് രണ്ട് സി ഐ ടി യു പ്രവര്‍ത്തകര്‍ മാത്രമാണ് ജോലി ചെയ്തിരുന്നത്.
അതുകൊണ്ടു തന്നെ എണ്ണത്തില്‍ കൂടുതലുള്ള സംഘത്തിന്റെ ആക്രമണത്തെ ചെറുക്കാന്‍ തൊഴിലാളികള്‍ക്ക് സാധിച്ചില്ല. സംഭവം അറിഞ്ഞ് കൂടുതല്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ ഗോഡൗണിലെത്തിയപ്പോഴേക്കും സംഘം ബൈക്കുകളില്‍ കടന്നു കളഞ്ഞിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ എം ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും അക്രമികള്‍ സഞ്ചരിച്ച ഒരു ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ ഇന്നലെ തീരപ്രദേശങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

Keywords: FACT, Gunda attack, Case, Kanhangad, Kasaragod