കാണാതായ പതിനഞ്ചുകാരനെ ഫേസ്ബുക്ക് വഴി കണ്ടെത്തി
Oct 5, 2012, 20:27 IST
കാഞ്ഞങ്ങാട്: നാടുവിട്ട പതിനഞ്ചുകാരനെ ഫേസ് ബുക്ക് വഴി ചെന്നൈയില്‍ കണ്ടെത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. ചെറുവത്തൂരില്‍ പഠിക്കുന്ന തളിപ്പറമ്പ് മഴൂര്‍ സ്വദേശിയായ പത്താംതരം വിദ്യാര്‍ത്ഥിയെയാണ് ചെന്നൈയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടി നാടുവിടുകയായിരുന്നു.
വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയുടെ ചിത്രമടക്കം ഫേസ്ബുക്കില്‍ നല്‍കി സന്ദേശം കൈമാറുകയാണുണ്ടായത്. ചെന്നൈയിലുള്ള നാട്ടുകാരനും അകന്ന ബന്ധുവുമായ ഒരാളാണ് കുട്ടിയെ കണ്ടെത്തിയത്. ഇളയച്ഛന്‍ ചെന്നൈയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതു സംബന്ധിച്ച് ചന്തേര പോലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് കുട്ടിയെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്. കുട്ടിയെ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

Keywords: Missing, Boy, Found, Facebook, Thaliparamba native, Cheruvathur, Kanhangad, Kasaragod, Kerala, Malayalam news