ഫേസ്ബുക്ക് പ്രണയം: വീടുവിട്ട യുവതി കോടതിയില്‍ വെച്ച് മാതാവിനൊപ്പം പോയി
Dec 29, 2014, 13:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2014) ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും പിന്നീട് വീടുവിടുകയും ചെയ്ത യുവതി കോടതിയില്‍ വെച്ച് മാതാവിനൊപ്പം പോയി. വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയാണ് (32) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ നിന്ന് മാതാവിനോടൊപ്പം പോയത്.
കോഴിക്കോട് വളാഞ്ചേരി സ്വദേശിയായ നൗഫലിനോടൊപ്പം ഡിസംബര്‍ 19നാണ് മിനി വീടുവിട്ടത്. സംഭവത്തില്‍ മനോഹരന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയിരുന്നു. ഇതിനിടയില്‍ ഇരുവരും മുംബൈയില്‍ ഉള്ളതായി പോലീസിന് സൂചന ലഭിച്ചു.
നൗഫലിനെ കാണാതായത് സംബന്ധിച്ച് വളാഞ്ചേരി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നൗഫലിനെയും മിനിയെയും വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പിന്നീട് മിനിയെ ബേക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം നൗഫല്‍ തന്റെ സുഹൃത്താണെന്നും മുംബൈയിലേക്കും മറ്റും തങ്ങള്‍ ഒരുമിച്ച് വിനോദയാത്ര പോയതാണെന്നുമാണ് മിനി പോലീസില്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് താന്‍ മാതാവിനൊപ്പം പോകുന്നതായി മിനി അറിയിച്ചത്. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്നാണ് മിനി മാതാവിനോടെപ്പം പോയത്.

Keywords : Kanhangad, Kasaragod, Love, Court, Kerala, Court, Mini, Naufal.