ജില്ലാ ആശുപത്രിയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ മരുന്നില്‍ പൂപ്പല്‍
Sep 10, 2012, 21:15 IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നില്‍ പൂപ്പല്‍. കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്ന പുല്ലൂര്‍ മീങ്ങോത്തെ ബാലകൃഷ്ണന്റെ മകള്‍ മൂന്നു വയസുകാരിയായ കീര്‍ത്തനക്ക് നല്‍കിയ രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നില്‍ മുഴുവനും പൂപ്പലുകളായിരുന്നു.
ജില്ലാ ആശുപത്രിയില്‍ നിന്നും നല്‍കിയ 'സിഫലക്‌സിന്‍' എന്ന ആന്റി ബയോട്ടിക് മരുന്ന് പൊടി വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് പൂപ്പല്‍ ബാധ കണ്ടെത്തിയത്. ഈ മരുന്ന് പൊടിയുമായി ജില്ലാ ആശുപത്രിയിലെത്തിയ ബാലകൃഷ്ണന്‍ ആശുപത്രി അധികൃതരെ കാര്യമറിയിച്ചപ്പോള്‍ തങ്ങളിതിന് ഉത്തരവാദികളല്ലെന്നായിരുന്നു മറുപടി.
ഒമ്പത് മാസം വരെ കാലാവധിയുള്ള ആന്റി ബയോട്ടിക്കുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും കീര്‍ത്തനക്ക് നല്‍കിയ മരുന്ന് പൊടിയുടെ കാലാവധി സെപ്തംബര്‍ 30 വരെയുണ്ടെന്നും പൂപ്പല്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ മരുന്ന് അയച്ചവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കി.
ജില്ലാ ആശുപത്രിയില്‍ നിന്നും പഴക്കമുള്ളതും പൂപ്പല്‍ ബാധിച്ചതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്റെ തെളിവാണ് കീര്‍ത്തനക്ക് ലഭിച്ച മരുന്ന് പൊടി. അതേസമയം ഇത്തരത്തിലുള്ള മരുന്നുകള്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നവരാണ് ഉത്തരവാദികളെന്ന് പറയുമ്പോഴും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. പൂപ്പല്‍ ബാധിച്ച രോഗപ്രതിരോധ മരുന്നുകള്‍ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഉള്ള പ്രതിരോധ ശേഷി പോലും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.

Keywords: Childrens, Antibiotic medcine, Fungus, District hospital, Kanhangad, Kasaragod