കൈവരിയില്ലാത്ത പാലത്തിന് മുകളില്‍ നിന്ന് വീണ് ഗള്‍ഫുകാരന്‍ മരിച്ചു
Oct 17, 2012, 18:10 IST
മാവുങ്കാല്‍: കൈവരിയില്ലാത്ത പാലത്തിന് മുകളില്‍ നിന്ന് താഴെ തോട്ടിലേക്ക് വീണ് ഗള്‍ഫുകാരന്‍ ദാരുണമായി മരണപ്പെട്ടു.
കാട്ടുകുളങ്ങര പാലക്കാലിലെ കെ .വി . ഭാസ്‌കര(42)നാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ പാലക്കാലിലെ കൈവരിയില്ലാത്ത പാലത്തിന് മുകളില്‍ നിന്ന് താഴെ വീണത്.
തലയിടിച്ച് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരന്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ മൂലക്കണ്ടത്ത് പോയിരുന്ന ഭാസ്‌കരന്‍ പാലക്കാലിലെ വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ് അപകടം. ആറ് മാസം മുമ്പാണ് ഭാസ്‌കരന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
ഭാസ്‌കരനൊപ്പം ഭാര്യ മടിക്കൈ മലപ്പച്ചേരിയിലെ ഷൈനിയും ഗള്‍ഫിലായിരുന്നു. ഭര്‍ത്താവുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഷൈനി ആദ്യം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. തൊട്ടുപിറകെയാണ് ഭാസ്‌കരനും നാട്ടിലെത്തിയത്. ഇതിനിടെ രണ്ടുപേരുടെയും ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ ഷൈനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് ഷൈനി ഭാസ്‌കരന് വിവാഹ മോചനത്തിനായി നോട്ടീസയച്ചു.
ഇതേ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായ ഭാസ്‌കരന്‍ വ്യാജമദ്യത്തിന് അടിമയാകുകയായിരുന്നു. 15 വര്‍ഷം മുമ്പാണ് ഭാസ്‌കരനും ഷൈനിയും വിവാഹിതരായത്. മക്കളില്ലാത്തതിന്റെ പേരില്‍ ഇരുവരും മാനസികമായ അകല്‍ച്ചയിലായിരുന്നു. ഇതിന്റെ പേരിലാണ് ഷൈനി ഭാസ്‌കരനുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്.
പരേതനായ അമ്പൂട്ടന്‍ മേസ്ത്രിയുടെയും പാറുവിന്റെയും മകനാണ് ഭാസ്‌കരന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Keywords: Baskaran, Obituary, Mavungal, Kanhangad, Kasaragod, Kerala, Malayalam news