വ്യാജമദ്യം തടയുന്നതിന് എക്‌സൈസിന്റെ റെഡ് അലര്‍ട്ട്
Apr 29, 2015, 17:01 IST
കാസര്‍കോട്: (www.kasargodvartha.com 29/04/2015) സംസ്ഥാനത്ത് പഞ്ചനക്ഷത്രഹോട്ടല്‍ ഒഴികെ ബാര്‍ ഹോട്ടലുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വ്യാജമദ്യം, സ്പിരിറ്റ് എന്നിവയുടെ ഉല്പാദനം, വിതരണം, വിപണനം എന്നിവ തടയുന്നതിന് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ഒരു മാസത്തേക്ക് റെഡ് അലര്‍ട്ടായി പ്രഖ്യാപിച്ചു. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്റെ കീഴില്‍, ഒരു കണ്‍ട്രോള്‍ റൂം, 24 മണിക്കൂറും മെയ് 31 വരെ തുറന്നു പ്രവര്‍ത്തിക്കും.
അസി. എക്‌സൈസ് കമ്മീഷണറുടെ ചുമതലയില്‍ കാസര്‍കോട് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസുകളുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സ്‌ട്രൈക്കിംഗ് സ്‌ക്വാഡുകള്‍ക്ക് ലഭിക്കുന്ന പരാതികള്‍ അപ്പപ്പോള്‍ പരിശോധിച്ച് ഉടന്‍ നടപടികള്‍ സ്വീകരിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
കണ്‍ട്രോള്‍ റൂം - 04994 256728, അസി. എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്- 9496002874, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്- 04994 257060, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069727, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് - 04994 255332, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069715, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്- 04672 204125, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ - 9400069723 എന്നീ നമ്പറുകളിലും വിവരമറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ അറിയിച്ചു.
ഒരു മാസത്തിനിടെ 353 റെയ്ഡുകള്‍ 37 പേര്‍ അറസ്റ്റില്‍
ജില്ലയില്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്തും ഉല്പാദനവും തടയുന്നതിന്റെ ഭാഗമായി ഒരു മാസത്തിനിടെ 353 റെയ്ഡുകള്‍ നടത്തി. 14 അബ്കാരി കേസുകളിലായി 37 പേരെ അറസ്റ്റു ചെയ്തതായും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി മീറ്റിംഗില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രന്‍ അറിയിച്ചു.
171 ലിറ്റര്‍ വിദേശമദ്യവും 1439 ലിറ്റര്‍ വാഷും 195 ലിറ്റര്‍ ചാരായവും 2.05 കിലോ കഞ്ചാവും പിടിച്ചെടുത്തതായും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ജി. ഹസൈനാര്‍, ദേലംപാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍, കുമ്പഡാജെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആനന്ദ കെ. മവ്വാര്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, പി ജി ദേവ്, ഡിവൈഎസ്പി വി. മധുസൂദനന്‍, ഉബൈദുളള കടവത്ത്, നാഷണല്‍ അബ്ദുളള, തോമസ് സെബാസ്റ്റ്യന്‍, എം ചന്തുകുട്ടി നായര്‍, എം അനില്‍കുമാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Liquor, Bar, Kanhangad, Excise.
Advertisement: