ക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് റെയ്ഡ്: മൂന്നരക്കിലോ കഞ്ചാവ് പിടികൂടി
Jan 13, 2015, 16:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.01.2015) ക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ മൂന്നര കിലോ കഞ്ചാവ് പിടികൂടി. പുല്ലൂര്‍ - പെരിയയിലെ ചാലിങ്കാല്‍ രാവണീശ്വരം ജംങ്ഷന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കൊളവയല്‍ സ്വദേശിയും ഇപ്പോള്‍ നീലേശ്വരം പള്ളിക്കരയില്‍ താമസക്കാരനുമായ ടി കെ ഹാഷിമി (51) നെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു റെയ്ഡ് നടത്തിയത്. ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ് . ഒരു വര്‍ഷം മുമ്പാണ് ഹാഷിം രാവണീശ്വരത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ക്വാര്‍ട്ടേഴ്‌സില്‍ ദിവസവും കാറുകളും മറ്റു വാഹനങ്ങളും വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് ഇയാളെ നിരീക്ഷിച്ച നാട്ടുകാര്‍ അധികൃതര്‍ക്ക് കഞ്ചാവ് വില്‍പനയെ കുറിച്ച് വിവരം നല്‍കുകയായിരുന്നു.
കമ്മാടത്തു പാറ കേന്ദ്രീകരിച്ചാണ് ഹാഷിം പ്രധാനമായും കഞ്ചാവ് ഇടപാടുകള്‍ നടത്തിയത്. ഇയാള്‍ ഇവിടെ വീട് നിര്‍മാണവും നടത്തി വരുന്നുണ്ട്. കാഞ്ഞങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വി നായര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോവിന്ദന്‍ കീലത്ത്, അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പി സുധീന്ദ്രന്‍, ജോസഫ് അഗസ്റ്റിന്‍, മൊയ്തീന്‍ സാദിഖ്, പി ഗോവിന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Arrest, Accuse, Ganja, Kasaragod, Kanhangad, Kerala, Natives, TK Hashim.
Advertisement: