വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താനെത്തിയ പൂവാല സംഘം പിടിയില്‍
Feb 15, 2012, 16:10 IST
കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താന്‍ നമ്പര്‍ പ്ലെയ്റ്റില്ലാത്ത ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്ത് തമ്പടിച്ച മൂന്ന് യുവാക്കളെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ വി.ഉണ്ണികൃഷ്ണന് കസ്റ്റഡിയിലെടുത്തത്.
രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കുമിടയില്‍ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥിനികളെ പൂവാല സംഘം ശല്യപ്പെടുത്താന്‍ എത്താറുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
Keywords: Students, Arrest, Kanhangad, kasaragod