മത്സ്യമാര്‍ക്കറ്റില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയണം: സി ഐ ടി യു
Aug 1, 2012, 22:11 IST
കാഞ്ഞങ്ങാട്: മത്സ്യമാര്‍ക്കറ്റിലും പരിസരത്തും പടര്‍ന്നുപിടിക്കുന്ന പനിയും മലമ്പനിയും ഡങ്കിപ്പനിയും തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ചികിത്സയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ചികിത്സക്കാവശ്യമായ ധനസഹായം നല്‍കണമെന്നും ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചക്കകം മാര്‍ക്കറ്റില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന 25 ഓളം തൊഴിലാളികള്‍ മലമ്പനിയും ഡങ്കിപ്പനിയും പിടിപെട്ട് ചികിത്സയിലാണ്. ചുമട്ടുതൊഴിലാളികളായ രാജന്‍, ഷിബു എന്നിവര്‍ മംഗലാപുരത്ത് ചികിത്സയിലാണുള്ളത്. വൃത്തിഹീനമായ ചുറ്റുപാടാണ് രോഗം പടരാനുള്ള പ്രധാന കാരണം.
മാര്‍ക്കറ്റിന് സമീപത്തുള്ള കക്കൂസ് ടാങ്ക് പൊട്ടി വെള്ളം റെയില്‍വെ സ്റ്റേഷന്‍ റോഡ് വരെയെത്തി. ഇതിന് സമീപത്ത് തന്നെയാണ് തൊഴിലാളികള്‍ക്ക് കുടിക്കാനുള്ള വെള്ളത്തിന്റെ ഫില്‍ട്ടര്‍ പോയിന്റും. നഗരമാലിന്യത്തിന്റെ കേന്ദ്രമായ മത്സ്യമാര്‍ക്കറ്റ് ശുചീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഒരു പ്രാധാന്യവും നല്‍കുന്നില്ല.

തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ടവരുടെ ജീവന്‍ വെച്ച് പന്താടുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളികള്‍ക്ക് അടിയന്തിര ചികിത്സാ സഹായം നല്‍കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം ഗൗരവമായെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Keywords: Epidemic, Fish market, CITU, Kanhangad, Kasaragod