നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ഒളിച്ചോട്ടം; അന്വേഷണം തുടങ്ങി
Feb 25, 2012, 16:39 IST
കാഞ്ഞങ്ങാട്: നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരി പൂച്ചക്കാട് സ്വദേശിയായ യുവാവിനോടൊപ്പം നാടുവിട്ട സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയുടെ ഹോസ്റ്റലില്‍ താമസിച്ച് നേഴ്സിംഗ് എക്സ്റെ വിഭാഗത്തില്‍ പഠനം നടത്തുന്ന പത്തനം തിട്ട വെച്ചൂച്ചിറ സ്വദേശിനിയായ ആതിര. ആര് നായരാണ് പൂച്ചക്കാട്ടെ സൈഫുദ്ദീനോടൊപ്പം നാടുവിട്ടത്. ആതിര ആര് നായരുടെ സഹോദരി ആര്യ നായരുടെ പരാതി പ്രകാരമാണ് ഇതു സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 22ന് രാവിലെ 6 മണിയോടെയാണ് ആതിരയെ കാണാതായത്.
21 കാരി നഴ്സ് 19 കാരനോടൊപ്പം നാടുവിട്ടു
ഇരട്ട സഹോദരിമാരായ ആതിരയും ആര്യയും കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യാശുപത്രിയുടെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിച്ചാണ് പഠനം നടത്തുന്നത്. ആര്യ ഫാര്‍മസി കോഴ്സിനും ആതിര എക്സ്റെ കോഴ്സിനും പഠിക്കുന്നു. ഇതിനിടെ ആതിരക്ക് ചിക്കന്‍ പോക്സ് ബാധിച്ചതിനെ തുടര്‍ന്ന് സഹോദരിയെയും കൂട്ടി ആര്യ ജനുവരി 16ന് വെച്ചൂച്ചിറയിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവധിയായതിനാല്‍ ഫെബ്രുവരി 21 വരെ ഇരുവരും നാട്ടില്‍ തങ്ങിയ ശേഷം 21ന് വൈകിട്ട് പത്തനം തിട്ടയില്‍ നിന്നും ആര്യയും ആതിരയും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെടുകയായിരുന്നു.
22ന് രാവിലെ 6 മണിയോടെയാണ് സഹോദരിമാര്‍ കാഞ്ഞങ്ങാട്ടെത്തിയത്. കാഞ്ഞങ്ങാട്ട് ബസിറങ്ങിയ ശേഷം ആര്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒന്നും പറയാതെ ആതിര ഒരു ഓട്ടോയില്‍ കയറി പോകുകയായിരുന്നു. നേരത്തെ കൊളവയലിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ താന്‍ പോകുമെന്നും ചൂരിദാര്‍ അടക്കമുള്ള വസ്ത്രങ്ങള്‍ വാങ്ങാനുണ്ടെന്നും ആതിര ആര്യയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൊളവയലിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് ആതിര ഓട്ടോയില്‍ പോയതായിരിക്കാമെന്നാണ് ആര്യ കരുതിയത്. ഇതെ തുടര്‍ന്ന് ആര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. 1 മണിക്കൂര്‍ നേരം കഴിഞ്ഞിട്ടും ആതിര തിരിച്ചു വരാതിരു ന്നതിനെ തുടര്‍ന്ന് ആര്യ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ആര്യ വീട്ടിലേക്ക് വിളിച്ച് ആതിരയെ കാണാനില്ലെന്ന വിവരം അറിയിച്ചു.
Keywords: Nurse, Student, Missing, case, police-enquiry, Kanhangad, Kasaragod