എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് കുഴഞ്ഞു വീണ് മരിച്ചു
Jan 2, 2012, 14:38 IST
V.C. Kottan |
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം ഇതോടെ പത്തായി ഉയര്‍ന്നു. ചാലിങ്കാല്‍ ആദിവാസി കോളനിയിലെ മുന്തന് എന്‍ഡോസള്‍ഫാന്‍ രോഗത്തെതുടര്‍ന്ന് രണ്ടാഴ്ചമുമ്പാണ് മരണപ്പെട്ടത്.
മൂന്ന് വര്‍ഷത്തിനിടയിലാണ് പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച് പത്തോളം പേര് മരണപ്പെട്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലമുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച് പഞ്ചായത്തിലെ പല ഭാഗങ്ങളിലായി നിരവധി പേര് ചികിത്സ നട ത്തി വരികയാണ്.
ത്ങ്കളാഴ്ച മരണപ്പെട്ട കൊട്ടന്റെ മക്കളായ നാരായണന്, ബാലകൃഷ്ണന് എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മകള്‍ കാര്‍ത്യായനിയും കുടുംബവുമാണ് കൊട്ടനൊപ്പം താമസിച്ചിരുന്നത്. കൊട്ടന്റെ ഭാര്യ ചോയിച്ചിയും നേരത്തെ മരണപ്പെട്ടിരുന്നു.
Keywords: Kasaragod, Kanhangad, Endosulfan, Obituary, Periya