എന്‍ഡോസള്‍ഫാന്‍: പിഞ്ചുകുഞ്ഞ് മരിച്ചു
Mar 27, 2012, 13:30 IST
Abijith |
കല്യോട്ട് ഏച്ചിലടുക്കത്തെ പെയിന്റിംങ് തൊഴിലാളി മണികണ്ഠന്റെയും ഷൈലിയുടെയും ഏക മകന്‍ അഭിജിത്താണ് മരണപ്പെട്ടത്. ജന്മനാ അസുഖം ബാധിച്ച അഭിജിത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തീര്‍ത്തും അവശതയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ ഉപ്പളയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, സി പി എം ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Keywords: kasaragod, Kanhangad, Endosulfan, Obituary