ജീവനക്കാരില്ല; ആര്.ടി ഓഫീസുകളില്‍ ഏജന്റുമാരുടെ ആധിപത്യം
Jan 10, 2012, 16:54 IST
കാഞ്ഞങ്ങാട് : മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ കുറവ് മുതലെടുത്ത്, ആര്.ടി ഓഫീസുകളില്‍ ഏജന്റുമാരുടെ ആധിപത്യം. ജീവനക്കാരുടെ അഭാവം മുതലെടുത്ത് ഏജന്റുമാര്‍ നടത്തുന്ന കടന്നു കയറ്റം ചെറുക്കാനാവാതെ മിക്ക ഓഫിസുകളിലും ഉന്നത ഉദ്യോഗസ്ഥര്‍ നിസ്സഹായരായി. ജില്ലയില്‍ പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ്, ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ ദൈനംദിന പ്രവര്‍ത്തികള്‍ ജീവനക്കാരുടെ അഭാവം മൂലം താറുമായിട്ട് നാളുകളായി. ജോലിഭാരം ഏറെ വര്‍ദ്ധിച്ചിട്ടും ജീവനക്കാരുടെ എണ്ണത്തില്‍, വര് ഷങ്ങളായി കാര്യമായ മാറ്റമില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് മൊത്തം 125 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടറും, 270 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടറുമാണ് നിലവിലുള്ളത്.
കണക്കുകളനുസരിച്ച് 2011 നവംബര്‍ മാസത്തില്‍ വരെ 72,82,254 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. 32,190 വാഹന അപകടങ്ങളാണ് ക ഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായത്. ഇതില്‍ 3650 പേര് വിവിധ അപകടങ്ങളിലായി മരിക്കുകയും 3,71,88 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പില്‍ മുന്നൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. അടുത്ത കാലത്തായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ 56 ഒഴിവുകളിലേക്കായി നിയമനം നടത്തിയിരുന്നു. ഇതില്‍ 17 അഡീഷനല്‍ സ്ക്വാഡുകളാണുള്ളത്. 14 സ്ക്വാഡുകളാണ് വകുപ്പില്‍ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിലേക്ക് 70 ഒഴിവുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജീവനക്കാരുടെ അഭാവം മുതലെടുത്താണ് ഏജന്റുമാര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ സ്വകാര്യ സര്‍വീസ് നടത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ പരസ്യമായി തന്നെ കസ്റ്റമേഴ്സില്‍ നിന്നും ഫീസ് വാങ്ങി ഏജന്റുമാര്‍ കാര്യങ്ങള്‍ സാധിച്ചുനല്കുകയാണ.് അപേക്ഷാര്‍ത്ഥികളില്‍ നിന്ന് ഏജന്റുമാര്‍ വാങ്ങുന്ന തുകയുടെ ഒരു ഭാഗം ചെന്നെത്തുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരിലാണ്. ഡ്രൈവിംഗ് ലൈസന്‍സിനായി എത്തുന്നവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ചുനല്കുന്നതും ലൈസന്‍സ് ടെസ്റ്റിനുള്ള തീയതിയുള്‍പ്പെടെ എഴുതി നല്‍കുന്നതും ഏജന്റുമാരാണ്.
മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെ അഭാവത്തില്‍ തങ്ങളുടെ അപേക്ഷകള്‍ക്ക് കാലതാമസം ഉണ്ടാകും എന്നറിയാവുന്നതിനാല്‍ പലരും ഏജന്റുമാരെ സമീപിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വകുപ്പിലെ ജീവനക്കാരുടെ ജോലി ഭാരം കുറക്കുന്നു എന്നതിനാല്‍ തന്നെ അവരും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല.
മാത്രമല്ല, ഏജന്റുമാര്‍ക്ക് ലഭിക്കുന്ന തുകയുടെ വിഹിതം ഇവരുടെ പോക്കറ്റിലും എത്തുന്നുണ്ട്. ലേണേഴ്സ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ജീവനക്കാരുടെ അഭാവത്തില്‍ ടെസ്റ്റ് കഴിഞ്ഞ മൂന്ന് മാസങ്ങ ള്‍ക്കു ശേഷമാണ് ലൈസ ന്‍സ് ലഭിക്കുന്നത്. കാഞ്ഞങ്ങാട്ട് ജോയിന്റ് ആര് ടി ഒ ഓഫീസില്‍ ജോലി ഭാരത്തിനനുസരിച്ച് ജീവനക്കാരില്ല. അതുകൊണ്ട് തന്നെ ഏജന്റുമാര്‍ ഇവിടെ വിലസുകയാണ്. ജോയിന്റ് ആര് ടി ഒക്ക് പുറ മെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് എ എം വി, ഒരു ഹെഡ് അക്കൗണ്ടന്റ്, ഒരു ഹെഡ് ക്ലര്‍ക്ക്, അഞ്ച് ക്ലര്‍ക്കുമാര്‍, ഒരു ടൈപിസ്റ്റ്, രണ്ട് പ്യൂണ്മാര് എന്നിവരാണിപ്പോള്‍ ഇവിടെ ജോലി നോക്കുന്നത്.
ദിവസം ശരാശരി രണ്ടായരത്തോളം വാഹന രജിസ്ട്രേഷനുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക് ഇത്രതന്നെ ഡ്രൈവിംഗ് ലൈസന്‍സും പ്രതിദിനം അനുവദിച്ചു നല്‍കുന്നുമുണ്ട്. ഇതിന്റെ ഇരട്ടിയോളം വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നല്കേണ്ടിവരുന്നതിനാല് ജീവനക്കാരുടെ അഭാവം തലവേദനയുണ്ടാവുന്നത് ആര്.ടി.ഒ ,ജോയിന്റ് ആര്.ടി ഒ തല ഉദ്യോഗസ്ഥര്‍ക്കാണ്. ഇത് മറികടക്കാനാണ് പലപ്പോഴും ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സേവനം തേടുന്നത്.
കണക്കുകളനുസരിച്ച് 2011 നവംബര്‍ മാസത്തില്‍ വരെ 72,82,254 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. 32,190 വാഹന അപകടങ്ങളാണ് ക ഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായത്. ഇതില്‍ 3650 പേര് വിവിധ അപകടങ്ങളിലായി മരിക്കുകയും 3,71,88 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പില്‍ മുന്നൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. അടുത്ത കാലത്തായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ 56 ഒഴിവുകളിലേക്കായി നിയമനം നടത്തിയിരുന്നു. ഇതില്‍ 17 അഡീഷനല്‍ സ്ക്വാഡുകളാണുള്ളത്. 14 സ്ക്വാഡുകളാണ് വകുപ്പില്‍ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിലേക്ക് 70 ഒഴിവുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജീവനക്കാരുടെ അഭാവം മുതലെടുത്താണ് ഏജന്റുമാര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ സ്വകാര്യ സര്‍വീസ് നടത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ പരസ്യമായി തന്നെ കസ്റ്റമേഴ്സില്‍ നിന്നും ഫീസ് വാങ്ങി ഏജന്റുമാര്‍ കാര്യങ്ങള്‍ സാധിച്ചുനല്കുകയാണ.് അപേക്ഷാര്‍ത്ഥികളില്‍ നിന്ന് ഏജന്റുമാര്‍ വാങ്ങുന്ന തുകയുടെ ഒരു ഭാഗം ചെന്നെത്തുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരിലാണ്. ഡ്രൈവിംഗ് ലൈസന്‍സിനായി എത്തുന്നവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ചുനല്കുന്നതും ലൈസന്‍സ് ടെസ്റ്റിനുള്ള തീയതിയുള്‍പ്പെടെ എഴുതി നല്‍കുന്നതും ഏജന്റുമാരാണ്.
മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെ അഭാവത്തില്‍ തങ്ങളുടെ അപേക്ഷകള്‍ക്ക് കാലതാമസം ഉണ്ടാകും എന്നറിയാവുന്നതിനാല്‍ പലരും ഏജന്റുമാരെ സമീപിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വകുപ്പിലെ ജീവനക്കാരുടെ ജോലി ഭാരം കുറക്കുന്നു എന്നതിനാല്‍ തന്നെ അവരും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല.
മാത്രമല്ല, ഏജന്റുമാര്‍ക്ക് ലഭിക്കുന്ന തുകയുടെ വിഹിതം ഇവരുടെ പോക്കറ്റിലും എത്തുന്നുണ്ട്. ലേണേഴ്സ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ജീവനക്കാരുടെ അഭാവത്തില്‍ ടെസ്റ്റ് കഴിഞ്ഞ മൂന്ന് മാസങ്ങ ള്‍ക്കു ശേഷമാണ് ലൈസ ന്‍സ് ലഭിക്കുന്നത്. കാഞ്ഞങ്ങാട്ട് ജോയിന്റ് ആര് ടി ഒ ഓഫീസില്‍ ജോലി ഭാരത്തിനനുസരിച്ച് ജീവനക്കാരില്ല. അതുകൊണ്ട് തന്നെ ഏജന്റുമാര്‍ ഇവിടെ വിലസുകയാണ്. ജോയിന്റ് ആര് ടി ഒക്ക് പുറ മെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് എ എം വി, ഒരു ഹെഡ് അക്കൗണ്ടന്റ്, ഒരു ഹെഡ് ക്ലര്‍ക്ക്, അഞ്ച് ക്ലര്‍ക്കുമാര്‍, ഒരു ടൈപിസ്റ്റ്, രണ്ട് പ്യൂണ്മാര് എന്നിവരാണിപ്പോള്‍ ഇവിടെ ജോലി നോക്കുന്നത്.
Keywords: RTO, Kanhangad, Kasaragod, Office