4 മക്കളുള്ള യുവാവിനൊപ്പം ഒളിച്ചോടിയ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി കോടതിയില്‍ ഹാജരായി
Feb 11, 2015, 11:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/02/2015) നാല് മക്കളുള്ള യുവാവിനൊപ്പം ഒളിച്ചോടിയ 19 കാരി കോടതിയില്‍ ഹാജരായി. മടിക്കൈ പൂത്തക്കാലിലെ സുരേഷിന്റെ മകളും ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയുമായ പി കാവ്യയാണ് (19) ചൊവ്വാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്.
ഫെബ്രുവരി എട്ടിനാണ് കാവ്യയെ കാണാതായത്. ഈ സംഭവത്തില്‍ വീട്ടുകാര്‍ നല്കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാവ്യ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
മലപ്പച്ചേരിയിലെ രാജേന്ദ്രനോടൊപ്പമാണ് താന്‍ വീടുവിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും കാവ്യ പോലീസിലും തുടര്‍ന്ന് കോടതിയിലും മൊഴി നല്കി. ഇതേ തുടര്‍ന്ന് കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.
നീലേശ്വരത്തെ ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ പഠിക്കുന്ന കാവ്യ ചെങ്കല്‍ക്വാറിയില്‍ ജോലി ചെയ്യുന്ന മാതാവിന്റെ പണി സ്ഥലത്ത് ഇടയ്ക്കിടെ പോകാറുണ്ട്. അവിടെവെച്ചാണ് കല്ലുവെട്ട് തൊഴിലാളിയായ രാജേന്ദ്രനെ കാവ്യ പരിചയപ്പെട്ടത്. തുടര്‍ന്ന് രാജേന്ദ്രന് കാവ്യയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ഇടയ്ക്കിടെ ഈ നമ്പറില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി.
ഫെബ്രുവരി എട്ടിന് രാത്രി 10 മണിക്ക് കാവ്യയെ രാജേന്ദ്രന് ഫോണില്‍ വിളിക്കുകയും ഒരുമിച്ച് നാടുവിടാന്‍ ക്ഷണിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൈത്തടത്ത് കാത്തുനിന്ന രാജേന്ദ്രനോടൊപ്പം കാവ്യ എരിക്കുളത്തേക്ക് പോവുകയും അല്പനേരം അവിടെ വനത്തില്‍ തങ്ങുകയും ചെയ്തു. പിന്നീട് രാജേന്ദ്രന്റെ വീടിന് സമീപത്ത് റബ്ബര്‍ തോട്ടത്തില്‍ വിശ്രമിച്ച ഇവരെ രാജേന്ദ്രന്റെ പിതാവ് കൂട്ടികൊണ്ടുപോവുകയായിരുന്നു.
അന്ന് രാത്രിയും ഫെബ്രുവരി ഒമ്പതിനും രാജേന്ദ്രന്റെ വീട്ടില്‍ തങ്ങിയ കാവ്യയെ ചൊവ്വാഴ്ച വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയാണുണ്ടായത്. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് കാവ്യ പോലീസില്‍ മൊഴി നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Court, Student, Fashion Designing Student, Kavya, Rajendran.
Advertisement: