സ്വര്‍ണവുമായി ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി
May 6, 2015, 10:30 IST
ബേക്കല്‍: (www.kasargodvartha.com 06/05/2015) സ്വര്‍ണവുമായി ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി. ഉദുമ പള്ളം തെക്കേക്കരയിലെ സരിഗയും ഇടുവുങ്കാലിലെ രാജേഷുമാണ് വിവാഹിതരായ ശേഷം നാട്ടില്‍ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇരുവരെയും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് സരിഗ രാജേഷിനോടൊപ്പം പോയി.
മെയ് രണ്ടിന് ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സരിഗയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് രാജേഷിനൊപ്പം വീടുവിട്ടതാണെന്ന് വ്യക്തമായത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇരുവരെയും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് സരിഗ രാജേഷിനോടൊപ്പം പോയി.
Related News:
16 പവന്‍ സ്വര്‍ണവുമായി യുവതി ബസ് ക്ലീനര്‍ക്കൊപ്പം വീടുവിട്ടു
Keywords : Bekal, Love, Marriage, Police, Court, Family, Kasaragod, Kanhangad, Kerala, Rajesh, Sariga.