ഒളിച്ചോടിയ പനയാല്‍ സ്വദേശിനിയും യുവാവും വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയില്‍
Dec 27, 2014, 14:00 IST
ബേക്കല്‍: (www.kasargodvartha.com 27.12.2014) ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായി ഒളിച്ചോടിയ പനയാല്‍ സ്വദേശിനിയായ ഭര്‍തൃമതിയും കോഴിക്കോട് സ്വദേശിയായ യുവാവും വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലായി. വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയും (32), കോഴിക്കോട് വളാഞ്ചേരിയിലെ നൗഫലു (24) മാണ് പോലീസ് പിടിയിലായത്.
ഇരുവരെയും കാസര്‍കോട്ടേക്ക് കൊണ്ടുവരുന്നതിനായി ബേക്കല്‍ പോലീസ് സംഘം വളാഞ്ചേരിയിലേക്ക് പുറപ്പെട്ടു. ഡിസംബര്‍ 19നാണ് മിനി നൗഫലിനോടൊപ്പം വീടുവിട്ടത്. ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മിനി പനയാലിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങിയത്. മിനിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ബേക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മിനിയും നൗഫലും മുംബൈയിലുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.
ഇതിനിടെ നൗഫലിന്റെ തിരോധാനം സംബന്ധിച്ച് വളാഞ്ചേരി പോലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. വളാഞ്ചേരി പോലീസാണ് നൗഫലിനേയും മിനിയേയും വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഇരുവരും അവിടത്തെ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Love, Police, Custody, Kozhikode, Mini, Naufal.
Advertisement: