കാഞ്ഞങ്ങാട്ടു നിന്നും ഒളിച്ചോടിയ കമിതാക്കള്‍ തൃശൂരില്‍ പിടിയില്‍
Feb 27, 2013, 19:22 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്നും ഒളിച്ചോടിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരിയെ തൃശൂര്‍ ആട്ടൂരിലെ ഒരു വീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. വിശ്വേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കാസര്‍കോട് വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരിയും മാവുങ്കാല്‍ കല്യാണ്‍ റോഡിലെ രാമന്റെ മകളുമായ രജീഷ്മ(20)യെയാണ് തൃശൂര്‍ ചൂരിശേരിയിലെ കാര്‍ത്തികി(21) നോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
രണ്ടുപേരെയും പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 18 നാണ് രജീഷ്മ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കാര്‍ത്തിക്കിനോടൊപ്പം ഒളിച്ചോടിയത്.
ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട രജീഷ്മയും കാര്‍ത്തിക്കും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞതോടെ രജീഷ്മയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് രജീഷ്മ കാര്‍ത്തിക്കിനോടൊപ്പം ഒളിച്ചോടിയത്. ഇരുവരും ഹൈന്ദവാചാര പ്രകാരം വിവാഹിതരായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രജീഷ്മയുടെ പിതാവ് രാമന്റെ പരാതി പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും തൃശൂരിലുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. കാര്‍ത്തിക്കിന്റെ ചൂരിശേരിയിലുള്ള വീട്ടില്‍ കണ്ടെത്തിയ രജീഷ്മയെയും കാര്‍ത്തിക്കിനെയും ചൊവ്വാഴ്ച രാത്രിയോടെയാണ് പോലീസ് നാട്ടിലെത്തിച്ചത്.

Keywords: Love, Girl, Youth, Police, Custody, Trissur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.