കാമുകിക്കൊപ്പം പോയ യുവാവ് തിരിച്ചെത്തി
Dec 1, 2011, 15:09 IST
കാഞ്ഞങ്ങാട്: ഭാര്യയെയും കുട്ടികളെയും വിട്ട് കാമുകിയോടൊപ്പം നാടുവിട്ട യുവാവ് തിരിച്ചെത്തി. വെള്ളരിക്കുണ്ട് പുന്നകുന്നിലെ മുണ്ട്യക്കല്‍ ബി. ജോയി എന്ന കുര്യാക്കോസ്(37)ആണ് തിരിച്ചെത്തി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് നറുക്കിലക്കാട് കോട്ടമല എസ്റ്റൈറ്റിന് സമീപത്തെ ബിന്ദുവുമായി കര്‍ണ്ണാടകയിലേക്ക് നാടുവിട്ടത്. ഇത് സംബന്ധിച്ച് യുവാവിന്റെ ഭാര്യ ശാന്തയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസന്വേഷിക്കുന്നതിനിടയിലാണ് യുവാവ് തിരിച്ചെത്തിയത്.
Keywords: kasaragod, Kanhangad, Youth, Vellarikundu